ക്ലാസ് മുറിയിൽ നിന്നും കൃഷിയിടങ്ങളിലേക്ക്

Wayanad

മീനങ്ങാടി എൽദോ മോർ ബസേലിയോസ് കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ പഠനത്തോടൊപ്പം കാർഷിക രംഗത്തേക്കും.നെൽകൃഷിയിൽ നിന്നും മറ്റു കൃഷികളിൽ നിന്നും കർഷകർ പിൻവാങ്ങുമ്പോൾ കൃഷിയെ യുവജനങ്ങളിൽ പ്രോത്സാഹിപ്പിക്കുക എന്നെ ലക്ഷ്യത്തോടെ കോളേജിന് സമീപത്തുള്ള ഒരേക്കർ വരുന്ന കൃഷിഭൂമിയിലാണ് എൻഎസ്എസ് വിദ്യാർത്ഥികൾ നെൽകൃഷി , വാഴകൃഷി കപ്പ കൃഷി, പച്ചക്കറി കൃഷി എന്നിവ തുടങ്ങിയത്. വിദ്യാർത്ഥികൾ തന്നെയാണ് പാടങ്ങൾ ഒരുക്കുന്നതും കൃഷി ചെയ്യുന്നതും. ഈ വർഷത്തെ കാർഷിക പ്രവർത്തികളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ സലീൽ എം എം നിർവഹിച്ചു , എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ വിൽസൺ KC നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *