മാംസം കഴിച്ചു, വീട്ടമ്മയുടെ ചുണ്ടും നാക്കും പൊട്ടി; നിയമം ആയുധമാക്കി പോരാട്ടം, കണ്ടെത്തലിൽ ഞെട്ടി നാട്!

Kerala

ഇടുക്കി: ഇടുക്കിയിലെ വണ്ടിപ്പെരിയാർ ടൗണിൽ ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിച്ചിരുന്ന മുഴുവൻ മത്സ്യ – മാംസ വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടി. തദ്ദേശ ഭരണ ഓംബുഡ്സ്മാന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടി. ചങ്ങനാശ്ശേരി സ്വദേശിനി ഷീജാ നിഷാദ് കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറിലെ ഒരു മാംസ വ്യാപാര സ്ഥാപനത്തിൽ നിന്ന് മാംസം വാങ്ങിയിരുന്നു. ഇത് കഴിച്ചതിനെ തുടന്ന് ഷീജക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചുണ്ടും നാക്കും പൊട്ടുകയും ചെയ്തു.

തുടർന്ന് ഇവർ വണ്ടിപ്പെരിയാർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മത്സ്യ – മാംസ സ്ഥാപനങ്ങൾക്ക് ലൈസൻസ് ഉണ്ടോ എന്ന് വിവരാവകാശ പ്രകാരം അന്വേഷിച്ചു. പഞ്ചായത്തിലെ മുപ്പതോളം മത്സ്യ – മാംസ വ്യാപാര സ്ഥാപനങ്ങൾ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നാണ് മറുപടി കിട്ടിയത്. ഇതനുസരിച്ച് ഷീജാ നിഷാദ് പഞ്ചായത്ത് ഓംബുഡ്സ്മാന് പരാതി നൽകി.

അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്ന് പഞ്ചായത്ത് അധികൃതക്ക് ഓംബുഡ്മാൻ നിർദേശം നൽകി. തുടർന്ന് പഞ്ചായത്തധികൃതർ വ്യാപാര സ്ഥാപനങ്ങൾക്ക് ഏഴ് ദിവസത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകുകയായിരുന്നു. അടച്ച വ്യാപാര സ്ഥാപനങ്ങളിൽ നോട്ടീസും പതിപ്പിച്ചു. നടപടി സംബന്ധിച്ച് ഓംബുഡ്സ്മാന് റിപ്പോർട്ട് സമർപ്പിക്കും. എന്നാൽ അൻപത് വർഷമായി മാംസ വ്യാപാരം നടത്തുന്നവർക്ക് അറവ് ശാലയുൾപ്പെടെ ഒരുക്കി നൽകിയിട്ടില്ലെന്ന പരാതിയുമായി കടയുടമകൾ രംഗത്തെത്തിയിട്ടുണ്ട്.

പെട്രോൾ പമ്പ് മുതൽ നെല്ലിമല വരെ രോഡു പുറമ്പോക്കിലുള്ള സ്ഥാപനങ്ങൾക്ക് പത്തു വർഷമായി പഞ്ചായത്ത് ലൈസൻസ് നൽകുന്നില്ല. അതേസമയം, സംസ്ഥാനത്ത് ഓണ വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി നടത്തിയ പരിശോധനയിൽ ആറ് സ്ഥാപനങ്ങള്‍ അടച്ച് പൂട്ടി. സംസ്ഥാനത്താകെ 637 ഭക്ഷ്യ സുരക്ഷാ പരിശോനകള്‍ നടത്തി. ലൈസന്‍സില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവര്‍ത്തിച്ച ആറ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *