കല്‍പ്പറ്റ:- സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.എഫ്ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എ ബാലചന്ദ്രന്‍ അധ്യക്ഷനായിരുന്നു. കുറഞ്ഞ ക്ഷേമ പെന്‍ഷന്‍ 5000 രൂപ ആക്കുക ,30 കൊല്ലമായി കേന്ദ്ര വിഹിതം 200 രൂപ എന്നത് 3000 രൂപയാക്കി വര്‍ധിപ്പിക്കുക ,ഇ.പി.എഫ് പെന്‍ഷന്‍ 9000 രൂപ ആക്കുക ,സര്‍വീസ് പെന്‍ഷന്‍കാരുടെ ക്ഷാമബത്തക്കുടിശ്ശിഖയും, പെന്‍ഷന്‍കാരുടെ പരിഷ്‌കരണ കുടിശിഖയും അനുവദിക്കുക ,കെ എസ് ആര്‍ ടി സി പെന്‍ഷന്‍കാര്‍ക്ക് അതാത് മാസം പെന്‍ഷന്‍ നല്‍കുക, വയോജനക്ഷേമ വകുപ്പും ,കമ്മീഷനും രൂപീകരിക്കുക, റെയില്‍വെ യാത്രാ ആ നുകൂല്യം പുന:സ്ഥാപിക്കുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക, സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് എര്‍പ്പെടുത്തുക തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.ജില്ലാ സെക്രട്ടറി വി.വി.ആന്റണി, കെ.കൃഷ്ണന്‍കുട്ടി ,ഇ എ. വിജയരാഘവന്‍, ആന്റണി റൊസാരിയോ, കെ.വിജയകുമാരി, കെ.എം .അബ്രഹാം എന്നിവര്‍ സംസാരിച്ചു. എ. റോസിലി സ്വാഗതവും, ഹബീബ് റഹ്മാന്‍ നന്ദിയും പറഞ്ഞു.