ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതിനെതിരെ കര്‍ശന നടപടിയുമായി പനമരം പോലീസും വ്യാപാരികളും രംഗത്ത്.

Wayanad

പനമരം : പനമരത്ത് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നതിനെതിരെ കർശന നടപടിയുമായി പനമരം പോലീസും, വ്യാപാരികളും രംഗത്ത്.

ലഹരി വസ്തുക്കൾ വിൽക്കുന്ന വ്യാപാരികളോട് യാതൊരുവിധ സഹകരണവും ഉണ്ടാകില്ലെന്ന് പനമരം
വ്യാപാരികൾ.

ലഹരിപദാർത്ഥങ്ങൾ
വിൽക്കുന്നതല്ല എന്ന ക്യാമ്പയിനിന്റെ ഭാഗമായി വ്യാപാരി യൂത്ത് വിംങ്ങും പനമരം പോലീസും സംയുക്തമായി വ്യാപാരസ്ഥാപനങ്ങളിൽ ലഹരിവസ്തുക്കൾ വിൽക്കുന്നതെല്ലന്നും ഇതിന്റെ ഭാഗമായി എഡിജിപി ലോ & ഓർഡർ പ്രകാരമുള്ള സ്റ്റിക്കർ വിതരണം എല്ലാ കടകളിലും നടന്നു. പനമരത്തും പരിസര പ്രദേശങ്ങളിലും പോലീസ് നീരീക്ഷണം ശക്തമാക്കുമെന്ന് പോലീസ്പറഞ്ഞു. പനമരം സി ഐ ശിജിത്ത്, ജാസ്മിൻ സാരീസിൽ ഒട്ടിച്ച് കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

പരിപാടിയിൽ കെ.ടി. ഇസ്മായിൽ, ജോയി ജാസ്മിൻ, യൂത്ത് വിംഗ് പ്രസിഡന്റ് യൂനസ് പൂമ്പാറ്റ, യൂത്ത് സെക്രട്ടറി ജംഷീർ തെക്കേടത്ത്, നുറുദ്ധീൻ, സിദ്ദിഖ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *