കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. പൂളപ്പൊയിൽ സ്വദേശി പൈറ്റൂളിചാലിൽ മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടിയത്. മുസ്തഫ നടത്തിയിരുന്ന ഹോട്ടലിൽ വച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ജമീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മുസ്തഫയ്ക്കായി മുക്കം പൊലീസ് അന്വേഷണം തുടങ്ങി.
