പനമരം: ഒ. ഐ. ഒ. പി. വയനാട് ജില്ലാ പ്രവർത്തകസമ്മേളനവും, മിഷൻ 24 ഉത്ഘാടനവും പനമരത്തു വെച്ചു നടന്നു. ഒ. ഐ. ഒ. പി. മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നിസാർ പടിക്കൽ വയൽ ഉത്ഘാടനം ചെയ്തു.60വയസ്സ് കഴിഞ്ഞ മുഴുവൻ ആളുകൾക്കും മിനിമം പതിനായിരം രൂപ പെൻഷൻ നൽകണം എന്നും, സാധാരണ ജനങ്ങളുടെ കുടിശ്ശികയായ പെൻഷൻ ഓണത്തിന് മുൻപായി വിതരണം ചെയ്യണമെന്നും,, പെൻഷൻ മാനദെന്ധങ്ങൾ ഏകീകരിക്കണമെന്നും, ഏകീകൃത പെൻഷൻ നടപ്പിൽ വരുത്തണമെന്നും ഒ. ഐ. ഒ. പി. വയനാട് ജില്ലാ പ്രവർത്തക സമ്മേളനം ഗവൻ മെന്റിനോടാവശ്യപ്പെട്ടു.വയനാട് ജില്ലാ പ്രസിഡന്റ്‌മുരളി വെള്ളമുണ്ട അധ്യക്ഷത്തവഹിച്ചു. വി. സി. എബ്രഹാം സ്വാഗതംപറഞ്ഞു.അലി ചേലപ്പറമ്പൻ, എൽദോ മാനന്തവാടി, ഷാജി പടിഞ്ഞാറത്തറ എന്നിവർ പ്രസംഗിച്ചു