ഉമ്മന്‍ചാണ്ടി സ്തൂപം തകര്‍ത്തയാള്‍ പിടിയില്‍

Kerala

തിരുവനന്തപുരം:പാറശാലയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്തയള്‍ പിടിയില്‍. ഷൈജു ഡി എന്നയാളാണു പാറശാല പൊലീസിന്റെ പിടിയിലായത്. മദ്യപിച്ച് സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന ആളാണ് ഷൈജുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഷൈജു പ്രാദേശിക സിഐടിയു പ്രവര്‍ത്തകനാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊന്‍വിള ജങ്ഷനില്‍ ഉമ്മന്‍ചാണ്ടി സ്മാരകവും വെയ്റ്റിങ് ഷെഡും സ്ഥാപിച്ചത്. ഇന്നലെ രാത്രിയാണ് സ്തൂപത്തിനു നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം ഡിവൈഎഫ്ഐ നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *