‘ബഹുസ്വരതയാണ് ഉറപ്പ് ‘
എസ്.വൈ.എസ്
റാലിയും സമ്മേളനവും സംഘടിപ്പിച്ചു
വെള്ളമുണ്ട:എസ്.വൈ.എസ് വെള്ളമുണ്ട സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുസ്വരതയാണ് ഉറപ്പ് എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലിയും പൊതുസമ്മേളനവും
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവഹിച്ചു. സോൺ പ്രസിഡണ്ട് മുഹിയിദ്ധീൻ സഅദി അധ്യക്ഷത വഹിച്ചു. പി കെ കാസിം മാസ്റ്റർ, വി.എസ്.കെ തങ്ങൾ, കെ എസ് മുഹമ്മദ് സഖാഫി, നാസർ മാസ്റ്റർ തരുവണ,കെ.അബ്ദുറഹ്മാൻ മാസ്റ്റർ, സുബൈർ അഹ്സനി, ഗഫൂർ അഹ്സനി,ഉബൈദ് സഖാഫി,
അലി സഖാഫി, അബ്ദുറഷീദ് അൽഹസനി, സലീം നഈമി, റഫീഖ് കുപ്പാടിത്തറ, അബ്ദുല്ലത്തീഫ് അഹ്സനി,ഹാരിസ് എം അബ്ദുള്ള പി തുടങ്ങിയവർ സംസാരിച്ചു.