ന്യൂഡല്‍ഹി: കുറഞ്ഞ വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഒല. 79,999 രൂപ മുതല്‍ വില ആരംഭിക്കുന്ന എസ് വണ്‍ എക്‌സ് സീരീസിലാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചത്. എസ് വണ്‍ എക്‌സ്, എസ് വണ്‍ എക്‌സ് പ്ലസ് തുടങ്ങി മൂന്ന് വേരിയന്റുകളിലാണ് സ്‌കൂട്ടര്‍ പുറത്തിറക്കിയത്.
രണ്ട് കിലോ വാട്ട് ബാറ്ററി ശേഷിയുള്ളതാണ് എസ് വണ്‍ എക്‌സ്. മൂന്ന് കിലോ വാട്ട് ബാറ്ററി ശേഷിയുള്ള എസ് വണ്‍ എക്‌സും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. എസ് വണ്‍ എക്‌സ് പ്ലസിലും മൂന്ന് കിലോ വാട്ട് ബാറ്ററിയാണ് ക്രമീകരിച്ചിരിക്കുന്നത്.
രണ്ടു കിലോ വാട്ട് ബാറ്ററി ശേഷിയുള്ള എസ് വണ്‍ എക്‌സിന് 79,999 രൂപ മുതലാണ് വില ആരംഭിക്കുക. ആദ്യ ആഴ്ച മാത്രമാണ് 79,999 രൂപയ്ക്ക് സ്‌കൂട്ടര്‍ ലഭിക്കുക. തുടര്‍ന്ന് പതിനായിരം രൂപ കൂട്ടി 89,999 രൂപയ്ക്കാണ് സ്‌കൂട്ടര്‍ വില്‍ക്കുക എന്ന് കമ്പനി അറിയിച്ചു. ബുക്കിങ് ഉടന്‍ തന്നെ ആരംഭിക്കും. ഡിസംബറോടെ വിതരണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
മൂന്ന് കിലോ വാട്ട് ബാറ്ററി ശേഷിയുള്ള എസ് വണ്‍ എക്‌സിന് 89,999 രൂപയാണ് പ്രാരംഭ വില. ആദ്യ ആഴ്ച മാത്രമാണ് ഈ വിലയ്ക്ക് വാഹനം ലഭിക്കുക. തുടര്‍ന്ന് 99,999 രൂപയായിരിക്കും വില. എസ് വണ്‍ എക്‌സ് പ്ലസിന് 99,999 രൂപ മുതലാണ് വില. ആദ്യ ആഴ്ചയാണ് ഈ വിലയ്ക്ക് സ്‌കൂട്ടര്‍ ലഭിക്കുക. തുടര്‍ന്ന് സ്‌കൂട്ടര്‍ വാങ്ങണമെങ്കില്‍ 1,09,999 രൂപ നല്‍കണമെന്നും കമ്പനി അറിയിച്ചു.
എസ് വണ്‍ എക്‌സില്‍ സിംഗിള്‍ ചാര്‍ജില്‍ തന്നെ 151 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. 90 കിലോമീറ്റര്‍ ആണ് പരമാവധി വേഗം