‘അക്ഷരദക്ഷിണ’ പ്രകാശനം ചെയ്തു

Wayanad

കമ്പളക്കാട്:അനിതാ സനൽ മടക്കിമലയുടെ അക്ഷരമാല കവിതാ സമാഹാരമായ ‘അക്ഷര ദക്ഷിണ’ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഗ്രന്ഥകാരനുമായ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു.
മടക്കിമല വൈഖരി ഗ്രന്ഥലയത്തിൽ നടന്ന ചടങ്ങിൽ ആദ്യ പുസ്തകം സുഭദ്ര നായർ ഏറ്റുവാങ്ങി.
പി. കബീർ അധ്യക്ഷത വഹിച്ചു. പി. വിശ്വനാഥൻ,വി.കെ സക്കീന,കെ. മുഹമ്മദ്‌,
പി.ഹൈറുന്നിസ, ടി.സനൽകുമാർ,റൈഹാനത്ത്. കെ, റഷീദ. ടി തുടങ്ങിയവർ സംസാരിച്ചു.

മഞ്‌ജരി ബുക്ക്സ് ആണ് പ്രസാധകർ
കേരള ബുക്ക്സ് ഓഫ് റെക്കോർഡ്സ് അംഗീകാരത്തോടെയുള്ള അക്ഷരമാല ക്രമത്തിലാണ് കവിതകൾ തെയ്യാറാക്കിയിരിക്കുന്നത്.
ഉള്ളടക്കം കൊണ്ടും ആശയഗരിമകൊണ്ടും പുസ്തകം ശ്രദ്ധേയമാണ്.
സാദാരണയായി കുട്ടികൾക്ക് വേണ്ടിയാണ് ബാലകവിതകൾ അക്ഷരമാല രസത്തിൽ അവതരിപ്പിക്കാറുള്ളത്.
എന്നാൽ ഈ സമാഹാരം മുതിർന്നവർക്ക് കൂടി ഉചിതമാവുന്ന വിധം കാവ്യ ഭാവങ്ങൾ ചേർത്ത് തെയ്യാറാക്കിയതാണ്.

Leave a Reply

Your email address will not be published. Required fields are marked *