‘മാനിഷാദ’ സമ്പർക്ക ക്യാംപയിൻ തുടങ്ങി

Wayanad

മാനന്തവാടി: മണിപ്പൂരിലെ നരനായാട്ടിനെതിരെ മാനവീകതയുടെ സന്ദേശവുമായി മാനന്തവാടിയിൽ നടക്കുന്ന ‘മാനിഷാദ’ എന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം സമ്പർക്ക ക്യാംപയിൻ തുടങ്ങി .
ആഗസ്ത് 13 ഞായർ 3.30 ന്
മാനന്തവാടി എരുമത്തെരുവ് നിന്ന് ദ്വാരക വരെയാണ്
മനുഷ്യ ചങ്ങല തീർക്കുന്നത്. ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ അധ്യക്ഷ സി.കെ. രക്ന വല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, സംഘാടക സമിതി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, കൺവീനർ കെ. ഉസ്മാൻ, ഷാജൻ ജോസ്, കെ.എം. ഷിനോജ്, ജസ്റ്റിൻ ചെഞ്ചട്ടയിൽ, എ.എം. നിശാന്ത് , മുനീർ കുഴിനിലം, എ.ഇ. സതീഷ് ബാബു, പി.പി. ബിനു, ഡോളി രഞ്ജിത്ത്, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *