കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി എത്തിയ രണ്ട് ബീഹാർ സ്വദേശികൾ പിടിയിൽ. എറണാകുളം പുറയാറിൽ അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വാടക ടെൻഡിലാണ് സ്കൂൾ യൂനിഫോം ധരിച്ച 13 കാരിയെയും 17കാരിയെയുമെത്തിച്ചത്. പശ്ചിമ ബംഗാൾ സ്വദേശികളാണ് പെൺകുട്ടികൾ. ഇന്നലെ രാത്രി 7.30ഓടെയാണ് യുവാക്കളോടൊപ്പം കുട്ടികളെ ഗാന്ധി പുരത്ത് കണ്ടെത്തിയത്. പുറയാർ ഭാഗത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് എത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളെ ജുവൈനൽ ഹോമിലേക്ക് മാറ്റി.
