മാനന്തവാടി: ഹിന്ദുക്കളുടെ ആരാധന മൂർത്തി ആയ ഗണപതി ഭഗവാനെ മോശമായി ചിത്രീകരിച്ച സ്പീക്കർ എ എൻ ഷംസീർ ഈ പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണമെന്ന് മാനന്തവാടി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇന്ന് നടന്ന ആചാരസംരക്ഷണ ദിനാചരണം താലൂക്കിലെ എല്ലാ കരയോഗങ്ങളിലും ഭംഗിയായി ആചരിച്ചു. യൂണിയൻ പ്രസിഡന്റ് DR. പി നാരായണൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, P V ശ്യാംഘോഷ്, ബിമൽകുമാർ K. V, N V ദാമോദരൻ നായർ,ബാലകൃഷ്ണൻ പുലൂരിഞ്ഞി, സ്വദേശൻ M P, TA മുരളീധരൻ, ശ്രീജ സുദർശൻ, ഗിരിജ മോഹൻദാസ്, ജയന്തി KK, പാർവതി TA എന്നിവർ സംസാരിച്ചു.