മണിപ്പൂർ ജനതക്ക് ഐക്യ ദാർഢ്യം :പനമരത്ത്‌ വനിതാ ലീഗ് പ്രധിഷേധ സായാഹ്ന പരിപാടി നടത്തി

Wayanad

പനമരം : മണിപ്പൂർ ജനതക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പനമരം പഞ്ചായത്ത്‌ വനിതാ ലീഗ്
ബസ്റ്റാൻഡിൽ വെച്ച് പ്രധിഷേധ സായാഹ്ന പരിപാടി നടത്തി.

മണിപ്പൂർ തകരുന്നു ഈ യാഥാർഥ്യം മനസ്സിലാക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
സംഘ പരിവാറിന്റെ അടിമകളായി മാറുന്ന കാലങ്ങളിലേക്കു ജനാതിപത്യതിന്നു മുന്നിൽ നിസ്സഹരായി പോകുന്ന അവസ്ഥയിൽ നിന്നും നാടിനെ രക്ഷിക്കാൻ കരുത്തുറ്റ ഒരു കൂട്ടായ്മ വാർത്തെടുകാൻ നാം ഒറ്റ കെട്ടായി മുന്നോട്ട്..
പനമരം പഞ്ചായത്ത്‌ വനിതാ ലീഗ് പ്രസിഡന്റ് ഹാജറ ഷറഫുദ്ധീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത്‌ വനിതാ ലീഗ് സെക്രട്ടറി റൂഖിയ സ്വാഗതം പറഞ്ഞു….
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സുലൈമാൻ ഹാജി പരിപാടി ഉത്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കുനിയാൻ അസീസ് മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് ട്രഷറർ അബ്ദുറഹിമാൻ ആശംസ അർപ്പിച്ചു.
ടൗൺ മുസ്ലിം ലീഗ് സെക്രട്ടറി K.T അഷ്‌കർ കോവ ഷാജഹാൻ, വി റഷീദ്, റഷീദ് എൻ,മണ്ഡലം വനിതാ ലീഗ് ട്രഷറർ ജെമീല ശറഫുദ്ധീൻ മണ്ഡലം ജോ :സെക്രട്ടറി ആസിയ ഉസ്മാൻ പഞ്ചായത്ത് വനിതാ ലീഗ് ട്രഷറർ ലക്ഷ്മി,വർക്കിങ് കമ്മറ്റിയംഗം സുജാത സുനിൽ കുമാർ,വനിതാ ലീഗ് പഞ്ചായത്ത് ജോ :സെക്രട്ടറി റംല. മെഹറുന്നിസ്സ,ജൂൽന ഉസ്മാൻ,ഹസീന ശിഹാബ്.മറ്റു എല്ലാ ശാഖ കളിലെയും വനിതാ പ്രവർത്തകർരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *