കൽപ്പറ്റ: രോഗത്തേയും ശാരീരിക അവശതയേയും അതിജീവിച്ച് ജൈവ കൃഷി നടത്തി ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ വിപണണം ചെയ്യുന്ന മണിയങ്കോട് കല്ലേ മാക്കൽ കെ.റ്റി. ഗോപിനാഥന് മാതൃകാ കർഷകനുള്ള ജെസിഐ കൽപ്പറ്റ ‘സല്യൂട്ട് ദ സൈലന്റ് സ്റ്റാർ’ പ്രൊജക്ടിന്റെ ഭാഗമായി പുരസ്‌കാരം നല്‍കി ആദരിച്ചു. ജൈവ കൃഷി രംഗത്ത് സ്തുത്യര്‍ഹവും നിശ്ശബ്ദവും മാതൃകാപരവുമായ സേവനം ചെയ്യുന്ന കർഷകനെയാണ്ഈ മാസത്തെ പുരസ്‌കാരത്തിനു പരിഗണിച്ചത്. ജെസിഐ ആവാർഡ് നിർണ്ണയ കമ്മിറ്റിയുടെ വിലയിരുത്തലിനോടൊപ്പം കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടേയും ഒയിസ്ക ഉൾപ്പെടെയുള്ള സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായവും പരിഗണിച്ചാണ് ഗോപിനാഥനെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്.
കൽപ്പറ്റ ഐബെക് സ് സ്റ്റുഡിയോയിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരയ്ക്കാർ പുരസ്ക്കാരം കൈമാറി.ജെസിഐ ലോക്കൽ ഓർഗനൈസേഷൻ പ്രസിഡന്റ് ബേബി നാപ്പള്ളി അധ്യക്ഷത വഹിച്ചു. മുൻ അഗ്രിക്കൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടർ ലൗലി അഗസ്റ്റിൻ മുഖ്യാതിഥിയായിരുന്നു. സംഗീത സി.ജി.,അബ്രഹാം ഇ.വി., ഒയിസ്ക്ക പ്രസിഡന്റ് അഡ്വ. അബ്ദുൾ റഹ്മാൻ ,ഷെമീർ പി., റോയ് ജോസഫ് , ഷാജി പോൾ , എം.ജെ. ഗ്രിഗറി, രമേശ് മാണിക്കൻ , അരുൺ കുമാർ , എൽദോ പി.വി. ജ്യോതി മോൾ എന്നിവർ സംസാരിച്ചു.