വെള്ളമുണ്ട എ.യു.പി സ്കൂളിൽ ‘തൂവാല സ്പർശം’ സംഘടിപ്പിച്ചു

Wayanad

വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും സദ്ഗമയ പ്രൊജക്റ്റും ചേർന്ന് നടപ്പിലാക്കുന്ന
‘തൂവാല സ്പർശം’ പദ്ധതി വെള്ളമുണ്ട എ.യു.പി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി തൂവാല വിതരണവും വ്യക്തി ശുചിത്വ സന്ദേശ ബോധവത്കരണ ക്ലാസും നടത്തി.
ഹെഡ്മിസ്ട്രസ് ജ്യോതി സി അധ്യക്ഷത വഹിച്ചു.
സദ്ഗമയ ജില്ലാ കൺവീനവർ
ഡോ.മനു വർഗീസ് വ്യക്തി ശുചിത്വ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി.
നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ
ഡോ.ദീദി ജോയ്,വിനീത് കുമാർ എൻ.കെ,രഞ്ജിനി ഇ. ആർ, ഷൈല പി, അഖില എം, സിന്ധു വി. പി
തുടങ്ങിയവർ സംസാരിച്ചു.

കുട്ടിക്കാലം മുതൽ തന്നെ വ്യക്തിപരമായ ശുചിത്വത്തെക്കുറിച്ച് നല്ല ബോധം ഉണ്ടാകുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വ്യക്തിഗത ശുചിത്വത്തിന്റെ വശങ്ങൾ പഠിപ്പിക്കുന്നതും ഒരു കൂട്ടം ശുചിത്വ രീതികൾ മനസ്സിലാക്കുവാനും ഉതകുന്ന ഉള്ളടക്കമാണ് ക്ലാസുകളിൽ ഉൾപെടുത്തിയത്.

കുട്ടികൾക്കുള്ള വ്യക്തിഗത ശുചിത്വത്തിന്റെ പ്രാധാന്യവും കുട്ടികളെ വ്യക്തിഗത ശുചിത്വ നിയമങ്ങൾ പാലിക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകളും ഉൾപെടുത്തിയാണ് ക്ലാസുകൾ ക്രമീകരിച്ചത്.

വായുജന്യ രോഗങ്ങളെക്കുറിച്ചും അവയെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പൊതുജനങ്ങളിലും കുട്ടികളിലും അവബോധം ഉണ്ടാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വായിലൂടെയും മൂക്കിലൂടെയും പകരുന്ന രോഗങ്ങള്‍ തടയാനാവുമെന്ന അവബോധം കുട്ടികൾക്ക് നൽകി.

വായുവിലൂടെ പകരുന്ന രോഗങ്ങളെ തടയുന്നതിന്റെ പ്രാധാന്യം കുട്ടികളിൽ നിന്നും തുടങ്ങുക എന്ന ഉദ്ദേശത്തോടെയാണ് പ്രൈമറി തലത്തിൽ തൂവാല സംസ്കാരം പ്രോത്സാഹിപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *