ശക്തമായ തിരയിൽ ബോട്ട് മറിഞ്ഞു വീണു; മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽ ബോട്ട് മറിഞ്ഞു മത്സ്യത്തൊഴിലാളി കടലിൽ വീണു. അപകടത്തിൽപ്പെട്ട ചിറയൻകീഴ് സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ഷിബുവിനെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. അപകടത്തിൽ ഷിബുവിന്റെ മുഖത്തും കാലിലും പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറൈൻ എൻഫോഴ്സ്മെന്റും മത്സ്യത്തൊഴിലാളികളും ചേർന്നാണ് ഷിബുവിനെ രക്ഷിച്ചത്. അതിനിടെ അപകടങ്ങള്‍ തുടര്‍ക്കഥയായ മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. മണ്‍സൂണ്‍ കഴിയുന്നതുവരെ അടിച്ചണമെന്ന് ഫിഷറീസ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മന്ത്രിതല ചര്‍ച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ടിന്‍മേല്‍ […]

Continue Reading

മിന്നുമണിയെ ആദരിച്ചു

മാനന്തവാടി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ ആദ്യ മലയാളി താരം മിന്നു മണിയെ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർസ് മോർ സ്തേഫാനോസ് പൊന്നാടയണിയിച്ച് ആദരിച്ചു. ബിഷപ് രചിച്ച പുസ്തകവും മിന്നു മണിക്ക് സമ്മാനിച്ചു. ചടങ്ങിൽ വൈദീക സെക്രട്ടറി ഫാ. ജെയിംസ് വൻമേലിൽ, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, മാനന്തവാടി സെൻ്റ് ജോർജ് യാക്കേബായ സുറിയാനി പള്ളി വികാരി ഫാ. ബേബി പൗലേസ് ഓലിക്കൽ, ട്രസ്റ്റി രാജു അരികപ്പുറത്ത്, ഫാ.ലിജൊ തമ്പി എന്നിവർ പങ്കെടുത്തു. കുടൂതൽ […]

Continue Reading

വയ്യാത്ത മക്കളുടെ പിറന്നാളോഘോഷത്തിൽ സന്തോഷം പകർന്ന് നീലഗിരി കോളേജ്

അയ്യൻകൊല്ലി: ദീർഘകാലമായ അസുഖ ബാധിതരായി സഹന മനുഭവിക്കുന്ന മക്കളുടെ സാന്ത്വന പ്രവർത്തനം നടത്തുന്ന,, സൊലേസ്,, കുട്ടികളുടെ പിറന്നാൾ ആഘോഷവുംക്യാമ്പസ് കണക്ട് നടത്തിനീലഗിരി കോളേജ് സാന്ത്വനമേകി.ഏറെ നാളായി വയ്യായ്കയുടെ വേനലിൽ എരിയുന്ന മക്കൾക്ക് ഈ ദിനം തീർത്തും ആഹ്ലാദകരമായി. സൊലേസ് സ്‌ഥാപക ഷീബ അമീർ മുഖ്യാതിഥിയായ ചടങ്ങിൽ കോളേജ് എം.ഡി. യും സെക്രട്ടറിയുമായറാഷിദ് ഗസാലി, പ്രിൻസിപ്പൽ ഡോക്ടർ. ജി. സെന്തിൽ കുമാർ, പോഗ്രാം കൺവീനർ മുഹമ്മദ് ഫായിസ്, എൻ. എസ്. എസ് പോഗ്രാം ഓഫീസർ മുബഷീർ, സൊലേസ് വയനാട് […]

Continue Reading

“ജീവാമൃതം” കർക്കിടകഫെസ്റ്റ് ആരംഭിച്ചു

പനമരം: കുടുംബശ്രീ ജില്ലാമിഷന്റെയും പനമരം സി.ഡി.എസ്സിന്റെയും നേതൃത്വത്തിൽ സേവിക എം.ഇ.സി ഗ്രൂപ്പിന്റെ സഹകരണത്തോടെ പനമരം ഗ്രാമ പഞ്ചായത്ത് പരിസരത്ത് വെച്ച് “ജീവാമൃതം” കർക്കിടകഫെസ്റ്റ് ആരംഭിച്ചു. പനമരം സി.ഡി.എസ്സ് ചെയർപേഴ്സൺ രജനി ജനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഈ മാസം 27വരെയാണ് ഫെസ്റ്റ് നടക്കുന്നത്.കർക്കിടക കിറ്റ്, പത്തിലകൂട്ട്, വിവിധ തരം എണ്ണകൾ, കുടുംബശ്രീ സംരംഭകരുടെ മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ മേളയുടെ ആകർഷണമാണ്

Continue Reading

തോല്‍പ്പെട്ടിയില്‍ വയോധികയുടെ മരണം കൊലപാതകം

മാനന്തവാടി: തോല്‍പ്പെട്ടിയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. നരിക്കല്ലില്‍ പുതിയപുരയില്‍ സുമിത്ര (63) ആണ് മരിച്ചത്. സംഭവത്തിൽ മകളുടെ ഭര്‍ത്താവ് തമിഴ്നാട് തിരുവണ്ണാമല സ്വദേശി മുരുകന്‍ (42) അറസ്റ്റിലായി.മകള്‍ ഇന്ദിരയുടെ രണ്ടാം ഭര്‍ത്താവാണ് മുരുകന്‍.കൊലയ്ക്ക് കാരണം സുമിത്രയോടുള്ള വൈരാഗ്യമെന്ന് പൊലീസ്. കഴുത്ത് ഞെരിച്ച ശേഷം തല കട്ടിലില്‍ ഇടിക്കുകയായിരുന്നു.മാനന്തവാടി ഡിവൈഎസ്പി പിഎൽ ഷൈജുവിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Continue Reading

ബീച്ചനഹള്ളി അണക്കെട്ട് നിറഞ്ഞു; ഷട്ടറുകൾ തുറന്നു

പുൽപള്ളി: വയനാട്ടിൽ മഴ ശക്തമായതോടെ കബനിയിലെ ബീച്ചനഹള്ളി അണക്കെട്ട് നിറഞ്ഞു. അണക്കെട്ടിൽ 82 ശതമാനം വെള്ളമായതോടെ ഇന്നലെ രാവിലെ 4 ഷട്ടറുകളും തുറന്നു. സാധാരണ ജൂണിൽ കാലവർഷം ശക്തമാകുന്നതോടെ നിറയുന്ന അണക്കെട്ട് ഇത്തവണ നിറയാനും തുറന്നുവിടാനും വൈകി.19.5 ടിഎംസി സംഭരണശേഷിയുള്ള അണക്കെട്ടിലേക്ക് ഇന്നലെ 2,749 ക്യൂസെസ് ജലം ഒഴുകിയെത്തി. കാവേരിയിലേക്കും ഇടതു–വലതുകര കനാലുകളിലേക്കുമാണ് വെള്ളം തുറന്നുവിടുന്നത്. കനാൽ വെള്ളം കൃഷിയിടങ്ങളിലും ചിറകളിലും സംഭരിക്കും. വേനൽമഴ ദുർബലമാവുകയും കാലവർഷം വൈകുകയും ചെയ്തത് കാവേരി തടത്തിൽ കൃഷിമേഖലയ്ക്കു തിരിച്ചടിയായി. പച്ചക്കറി, […]

Continue Reading

തൊണ്ടി മുതൽ കേസില്‍ ആന്‍റണി രാജുവിന് ആശ്വാസം, സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിന് സ്റ്റേ

ദില്ലി: തൊണ്ടി മുതൽ കേസില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം. പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ആൻ്റണി രാജുവിൻ്റെ ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ആറ് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകണം. കേസിൽ സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിനും സ്റ്റേയുണ്ട്.പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ അപ്പിലിലും നോട്ടീസ് അയക്കും .കോടതി തീരുമാനം എടുക്കുന്നത് വരെ ആൻ്റണി രാജുവിനെതിരെ നടപടി […]

Continue Reading

ഒരാഴ്ചയ്ക്കുള്ളിൽ ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും? നൽകേണ്ടി വരുന്ന പിഴകൾ ഇങ്ങനെ

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31- ആണ്. അതായത് ശേഷിക്കുന്നത് ഇനി ഒരാഴ്ച മാത്രം. 2023 മാർച്ച് 31-ന് അവസാനിച്ച 2022–23 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ ബാക്കിയുള്ളവർ ഈ സമയത്തിനകം ഫയൽ ചെയ്തില്ലെങ്കിൽ പിഴ നൽകേണ്ടി വരും. നികുതിദായകർക്ക് വരുമാന വിശദാംശങ്ങൾ ഏകീകരിക്കാനും അതനുസരിച്ച് ഐടിആർ ഫയൽ ചെയ്യാനും സർക്കാർ എല്ലാ അസസ്മെന്റ് വർഷത്തിലും ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെ നാല് മാസത്തെ സമയം […]

Continue Reading

162 യാത്രക്കാരുമായി കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് തകരാർ; അടിയന്തരമായി തിരിച്ചിറക്കി

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം തകരാറിനെ തുടർന്ന് തിരിച്ചിറക്കി. മസ്കറ്റിലേക്ക് പറന്ന ഒമാൻ എയർവേയ്‌സ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. 162 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കാലാവസ്ഥാ റെഡാറിനാണ് തകരാർ ഉണ്ടായതെന്നാണ് വിവരം. കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാൻ വിമാനത്തിന് കഴിയാതെ വന്നതോടെയാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയത്. വിമാനത്തിന് യന്ത്രത്തകരാർ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ 9.20 ന് പറന്നുയർന്ന വിമാനം തകരാർ മനസിലാക്കി തിരിച്ചിറക്കാൻ സന്ദേശം അയക്കുകയായിരുന്നു. പിന്നീട് സുരക്ഷിതമായി തിരിച്ചിറക്കി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള […]

Continue Reading

ഐആർസിടിസി ബുക്കിം​ഗ് സംവിധാനം തകരാറിൽ; സാങ്കേതിക പ്രശ്നം, ഉടൻ പരിഹരിക്കുമെന്ന് അധികൃതർ

ദില്ലി: ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് സംവിധാനം തകരാറിൽ. ഐആർസിടിസി വെബ്സൈറ്റും മൊബൈൽ ആപ്പും രാവിലെ പത്ത് മണിയോടെയാണ് പൂർണമായും പ്രവർത്തനരഹിതമായത്. തിരക്കേറിയ തത്കാൽ ബുക്കിംഗ് സമയത്ത് തന്നെ സംവിധാനം തകരാറിലായത്. ഉപയോക്താക്കളെ വലച്ചിരിക്കുകയാണ്. പ്രശ്നം സ്ഥിരീകരിച്ച ഐആർസിടിസി സാങ്കേതിക വിഭാഗം സൈറ്റ് പ്രവർത്തനക്ഷമമാക്കാൻ ശ്രമം തുടരുകയാണെന്ന് വ്യക്തമാക്കി. ഔദ്യോഗിക ബുക്കിങ്ങ് സംവിധാനങ്ങൾ പ്രവർത്തനരഹിതമായെങ്കിലും സ്വകാര്യ ആപ്പുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാകുന്നുണ്ട്. അതേ സമയം മെയ്ക്ക് മൈ ട്രിപ്പ്, പേ ടിഎം, ആമസോൺ […]

Continue Reading