ലത്തീഫ് മുട്ടാഞ്ചേരിക്ക് സൈക്കോളജിയിൽ ഡോക്ടറേറ്റ്

ലത്തീഫ് മുട്ടാഞ്ചേരിക്ക് സൈക്കോളജിയിൽ ഡോക്ടറേറ്റ് എഴുത്തുകാരനും സൈക്കോളജിസ്റ്റ് കൗൺസിലറും പ്രമുഖ പരിശീലകനുമായ ലത്തീഫ് മുട്ടാഞ്ചേരിക്ക് സൈക്കോളജിയിൽ ഡോക്ടറേറ്റ് ലഭിച്ചു.2018 മുതൽ ഡോക്ടർ തഹസിൽ സലീമിനെ നേതൃത്വത്തിൽ ബിഹേവിയർ സൈക്കോളജിയിൽ നടത്തിയ ഗവേഷണത്തിനാണ് പഞ്ചാബ് സി ടി യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചത്.നേരത്തെ തന്നെ വ്യത്യസ്ത പത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും മനശാസ്ത്ര സംബന്ധമായ വസ്തുതകൾ ഉൾപ്പെടെ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.ആകാശവാണി ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ അനേകം മനഃശാസ്ത്ര പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട് സാമൂഹ്യ സേവന മേഖലകളിൽ സജീവമായി നിരവധി ട്രെയിനിങ് ഗ്രൂപ്പുകൾക്ക് സംസ്ഥാനതല […]

Continue Reading

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം; പെണ്‍കുട്ടിയെ പീഡിപ്പിച്ചു, കുറ്റകൃത്യങ്ങള്‍ക്ക് മറ ‘പൊതുജന സംരക്ഷണ സമിതി’, അറസ്റ്റ്

തൃശൂര്‍: സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പടവരാട് തെപ്പാട്ടില്‍ വീട്ടില്‍ അബി (43), പടവരാട് തോട്ടു മാടയില്‍ വീട്ടില്‍ ജാക്കി എന്ന് വിളിക്കുന്ന ടോണി എന്നിവരെയാണ് ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുജന സംരക്ഷണ സമിതി എന്ന പേരില്‍ വ്യാജസംഘടനയുണ്ടാക്കി ഇതിന്റെ മറവില്‍ അബി നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ അടക്കം ഇയാള്‍ക്ക് എതിരെ നിരവധി കേസുകളുണ്ട്. സിനിമയില്‍ അവസരം […]

Continue Reading

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ് സിബിഐയ്ക്ക്; വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയേക്കും

ന്യൂഡൽഹി: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയതും ബലാത്സംഗം ചെയ്തതുമായ കേസ് സിബിഐക്ക് വിട്ടു. കേസ് അന്വേഷിക്കാന്‍ സിബിഐയോട് കേന്ദ്രം ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയും പ്രതിപക്ഷം ഒന്നടങ്കം കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ സ്ത്രീകളെ […]

Continue Reading

നമിതയെ കണ്ണീരോടെ യാത്രയാക്കി കൂട്ടുകാർ; അമിതവേഗത ചോദ്യം ചെയ്തതിന് പിന്നാലെ ബൈക്കിൽ പാഞ്ഞെത്തി ഇടിച്ചു, കേസ്

കൊച്ചി: ബൈക്കിടിച്ച് മരിച്ച മൂവാറ്റുപുഴ നിർമല കോളേജ് വിദ്യാർത്ഥിനി നമിതയ്ക്ക് കണ്ണീരോടെ ആദരാഞ്ജലിയർപ്പിച്ച് സഹപാഠികൾ. കോളേജിൽ പൊതുദർശനത്തിന് വെച്ച നമിതയുടെ മൃതദേഹത്തിൽ സഹപാഠികളും അധ്യാപകരും ആദരാഞ്ജലിയർപ്പിച്ചു. അതേസമയം, നമിതയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന ആൻസൺ കൊലപാതക ശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. അപകടത്തിന് മുൻപ് ഇയാളുടെ അമിതവേഗതയെ വിദ്യാർഥികൾ ചോദ്യം ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്കുറ്റത്തിനും അപകടകരമായി വാഹനമോടിച്ചതിനും പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ നിര്‍മ്മല […]

Continue Reading

ഇനി 4 ദിനങ്ങൾ മാത്രം; ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഈ 5 തെറ്റുകൾ വരുത്താതിരിക്കുക

ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള സമയപരിധി അടുക്കാറായി. നികുതിദായകർക്ക് ജൂലൈ 31 വരെയേ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളു. സമയപരിധി അടുക്കുമ്പോൾ, തെറ്റുകൾ വരുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ അപേക്ഷയിൽ പിഴവുകൾ വരുത്തിയാൽ ആദായനികുതി വകുപ്പിൽ നിന്നും നോട്ടീസുകൾ ലഭിച്ചേക്കാം. ചിലപ്പോൾ പിഴ അടയ്‌ക്കേണ്ടതായും വന്നേക്കാം. വരുമാനം കുറവായി അല്ലെങ്കിൽ തെറ്റായി കാണിക്കുക എന്നിങ്ങനെ വിവിധ കാരണങ്ങളാൽ കേന്ദ്ര സർക്കാർ നികുതിദായകർക്ക് 100,000 നോട്ടീസുകൾ അയച്ചതായി തിങ്കളാഴ്ച കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ […]

Continue Reading

ശക്തമായ കാറ്റ്, ഉയർന്ന തിരമാല, മോശം കാലാവസ്ഥ; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, അലർട്ട്, ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മിതമായ തോതിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പുകളും പ്രത്യേക അലർട്ടുകളോ അഞ്ച് ദിവസത്തേക്ക് പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. കേരള – ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 27-07-2023 മുതൽ 28-07-2023 വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില […]

Continue Reading

വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴ; അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ഉയർന്ന തിരമാല തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം […]

Continue Reading

3,000 ആഡംബര കാറുകളുമായി പോയ കപ്പലിനു തീപിടിച്ചു; ഒരു മരണം; രക്ഷപ്പെട്ടവരിൽ മലയാളിയും

ആംസ്റ്റർഡാം: ജർമനിയിൽ നിന്നു ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കപ്പലിലെ ജീവനക്കാരിൽ ഭൂരിഭാ​ഗം പേരും ഇന്ത്യക്കാരാണ്. കപ്പലിൽ 3,000 കാറുകളുണ്ടായിരുന്നു. ഫ്രീമാന്റിൽ ഹൈവേ എന്ന കപ്പലിനാണ് തീപിടിച്ചത്. അപകടത്തിൽ നിന്നു ചില ജീവനക്കാർ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരിൽ മലയാളിയുമുണ്ട്. കാസർക്കോട് പാലക്കുന്ന് ആറാട്ടുകടവ് സ്വദേശി ബിനീഷാണ് രക്ഷപ്പെട്ടത്. കപ്പലിൽ 25 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വടക്കൻ ഡച്ച് ദ്വീപ് ആംലാൻഡിനു സമീപത്താണ് അപകടം. തീപടർന്നു പിടിക്കാൻ തുടങ്ങിയതോടെ മിക്കവരും […]

Continue Reading

മണിപ്പൂരിൽ ഇരു വിഭാ​ഗങ്ങളുമായി ചർച്ച; പ്രശ്ന പരിഹാരത്തിനു കേന്ദ്ര നീക്കം

ന്യൂഡൽ​ഹി: കലാപ കലുഷിതമായ മണിപ്പൂരിൽ പ്രശ്ന പരിഹാര നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. കലാപം പൂർണ തോതിൽ ഇനിയും അവസാനിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. രഹസ്യാന്വേഷണ വിഭാ​ഗവുമായി ചേർന്നാണ് സർക്കാരിന്റെ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കുക്കി, മെയ്തി വിഭാ​ഗങ്ങളുമായി രഹസ്യാനേഷ്വണ വിഭാ​ഗം ചർച്ച തുടങ്ങിയതായി റിപ്പോർട്ടുകൾ. മുൻ രഹസ്യാന്വേഷണ ഉദ്യോ​ഗസ്ഥരെയടക്കം ചർച്ചയ്ക്കായി നിയോ​ഗിച്ചതെന്നും സൂചനയുണ്ട്. വടക്കു- കിഴക്കൻ സംസ്ഥാനക്കാരായ മുൻ ര​ഹസ്യാന്വേഷണ ഉദ്യോ​ഗസ്ഥർ അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ കുക്കി വിഭാ​ഗവുമായി ഇന്നലെ ചർച്ച […]

Continue Reading

‘നിപ’- കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം

ന്യൂഡൽ​ഹി: രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കേരളം, കർണാടക, തമിഴ്നാട്, ​ഗോവ, മഹാരാഷ്ട്ര, ബി​ഹാർ, പശ്ചിമ ബം​ഗാൾ, അസം, മേഘാലയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യം. ഐസിഎംആറിനു കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) ആണ് പഠനം നടത്തിയത്. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും സർവേ പൂർത്തിയായി. […]

Continue Reading