ആലുവയിലെ 5 വയസുകാരി എവിടെ? സുഹൃത്തിന് കൈമാറിയെന്ന് അസ്ഫാക് ആലം പൊലീസിനോട്

കൊച്ചി: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പ്രതി അസ്ഫാക് ആലം. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വ്യക്തമാക്കിയത്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുള്ള മകൻ ചാന്ദ്നിയെയാണ് കാണാതായത്. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയെ മണിക്കൂറുകളായി പൊലീസ് ചോദ്യം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ലഹരിയുടെ പിടിയിൽ നിന്ന് മോചിതനായതോടെയാണ് പ്രതിയിൽ നിന്ന് വിവരം ലഭിച്ചത്. ഇതോടെ സക്കീറിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അസ്ഫാക് ആലം ബിഹാര്‍ സ്വദേശികളായ […]

Continue Reading

ഷൈജു കെ ജോർജിന് പുരസ്‌കാരം

Abdul Kalam award ഡോക്ടർ എ.പി ജെ അബ്ദുൽ കലാം ജനമിത്ര അവാർഡിന് ബാംഗ്ലൂർ കേന്ദ്രമായ് പ്രവർത്തിക്കുന്ന ജി.കെ റിയൽറ്റേഴ്സ് ആൻ്റ് ഇൻവസ്റ്റേഴ്സ് മാനേജിംഗ് ഡയറക്ടർ ഷൈജു കെ ജോർജ് അർഹനായി. ബാംഗ്ലൂർ പ്രവാസി സംഘടനയായ കലാകൈരളിയുടെ അധ്യക്ഷനായ ഷൈജു, ബാംഗ്ലൂരിലും കേരളത്തിലുമായി, സാമൂഹ്യ സേവന രംഗത്ത് കാഴ്ചവെച്ച സംഭാവനകൾ കണക്കിലെടുത്താണ് അവാർഡിനർഹനായത്.ബാംഗ്ലൂരിലെ ഹോട്ടൽ ലളിത് അശോകിൽ നടന്ന ചടങ്ങിൽ കർണാടക നിയമസഭാ സ്പീക്കർ യു.റ്റി.ഖാദർ അവാർഡ് സമ്മാനിച്ചു. മന്ത്രിമാരായ കെ.ജെ ജോർജ്, രാമലിംഗ റെഡി,പാണക്കാട് സയ്യിദ് […]

Continue Reading

ല​ഹ​രി​മ​രു​ന്നു ക​ട​ത്ത്: സിം​ഗ​പ്പു​രി​ൽ 19 വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ദ്യ വ​നി​തയുടെ വ​ധ​ശി​ക്ഷ ന​ട​പ്പിലാ​ക്കി

ക്വ​ലാ​ലാം​പു​ർ: സിം​ഗ​പ്പു​രി​ൽ ല​ഹ​രി​മ​രു​ന്നു ക​ട​ത്തു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ 45​കാ​രി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. സ​രീ​ദേ​വി ജ​മ​നി എ​ന്ന സ്ത്രീ​യെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ തൂ​ക്കി​ലേ​റ്റി​യ​ത്. 19 വ​ർ​ഷ​ത്തി​നി​ടെ സിം​ഗ​പ്പു​രി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​യാ​കു​ന്ന ആ​ദ്യ സ്ത്രീ​യാ​ണു ജ​മ​നി. 50 ഗ്രാം ​ഹെ​റോ​യി​ൻ ക​ട​ത്തി​യ​തി​ന് 56കാ​ര​ൻ മു​ഹ​മ്മ​ദ് അ​സീ​സ് ഹു​സൈ​നെ തൂ​ക്കി​ലേ​റ്റി ര​ണ്ടു ദി​വ​സം പി​ന്നി​ടു​മ്പോ​ഴാ​ണു വീ​ണ്ടും വ​ധ​ശി​ക്ഷ. 2004ൽ ​യെ​ൻ മേ​യ് വൂ​ൻ എ​ന്ന മു​പ്പ​ത്താ​റു​കാ​രി​യാ​ണ് ഇ​തി​നു മു​ൻ​പ് വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​യാ​യ വ​നി​ത. ല​ഹ​രി​മ​രു​ന്നു കേ​സി​ലാ​യി​രു​ന്നു ഇ​വ​രെ​യും തൂ​ക്കി​ലേ​റ്റി​യ​ത്. സിം​ഗ​പ്പു​രി​ലെ നി​യ​മ​പ്ര​കാ​രം […]

Continue Reading

റൺവേയിൽ ടയറിന്റെ അവശിഷ്ടങ്ങൾ; ഡൽഹി- പാരിസ് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: ഡൽഹിയിൽ നിന്നു പാരിസിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. പറന്നുയർന്നതിനു തൊട്ടുപിന്നാലെയാണ് വിമാനം തിരികെ ഇറക്കിയത്. പറന്നുയർന്നതിനു പിന്നാലെ റൺവേയിൽ ടയറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഡൽഹി എടിസി, ഫ്ലൈറ്റ് ക്രൂ അം​ഗങ്ങൾക്കാണ് വിവരം നൽകിയത്. പിന്നാലെയാണ് നടപടി. മറ്റ് വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

Continue Reading

ലക്കി ഭാസ്കറായി ദുൽഖർ സൽമാൻ, വീണ്ടുമൊരു പാൻ ഇന്ത്യൻ ചിത്രം; സംവിധാനം വെങ്കി അറ്റ്ലൂരി

ദുൽഖർ സൽമാൻ 40ാം പിറന്നാൾ ആഘോഷിക്കുകയാണ്. മലയാളികൾക്ക് മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം താരത്തിന് ആരാധകർ ഏറെയാണ്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് പാൻ ഇന്ത്യൻ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. “ലക്കി ഭാസ്കർ” എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തെത്തി. 100 രൂപയിൽ പാതി മുഖം മറച്ചുനിൽക്കുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ കാണുന്നത്. വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്ന് സിത്താര എന്റർടെയ്ൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ ആണ് […]

Continue Reading

എൽഡിഎഫ്‌ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

മണിപ്പൂരിലെ വംശീയകലാപത്തിൽ സംഘപരിവാറിന്റെ പങ്ക്‌ തുറന്നുകാട്ടി ജില്ലയിലും എൽഡിഎഫ്‌ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ. കൂട്ടക്കൊലകളും ബാലത്സംഗങ്ങളും നടത്തുന്ന സംഘപരിവാർ സംഘത്തിൽ നിന്നും മണിപ്പൂരനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. ഇന്ത്യയുടെ മനസ്സിനെ മതരാഷ്‌ട്രത്തിലേക്ക്‌ എത്തിക്കാനുള്ള സംഘപരിവാർ നീക്കം ചെറുക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ ആയിരങ്ങൾ ജനകീയ കൂട്ടായ്‌മയിൽ പങ്കാളികളയായി. കൽപ്പറ്റ, ബത്തേരി, മാനന്തവാടി നിയോജകമണ്ഡലങ്ങളിലായിരുന്നു കൂട്ടായ്‌മ.കൽപ്പറ്റയിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്‌തു. എൽജെഡി മണ്ഡലം പ്രസിഡന്റ്‌ ടി രാജൻ അധ്യക്ഷനായി. എൽഡിഎഫ്‌ ഘടകകക്ഷിനേതാക്കളായ […]

Continue Reading

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ശ്രേയസ് മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബത്തേരി ശാരദ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ ഇ.എൻ.ടി.പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ശ്രേയസ് ബത്തേരി മേഖല ഡയറക്ടർഫാ.ബെന്നിപനച്ചിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ജെയിംസ് മലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.ശാരദ കണ്ണാശുപത്രിയിലെ പി.ആർ.ഒ. ഷോബിക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു.പത്രോസ്,തോമസ് എന്നിവർ സംസാരിച്ചു.സാബു പി.വി.സ്വാഗതവും,റൈഹാനത്ത് നന്ദിയും രേഖപ്പെടുത്തി.

Continue Reading

കുഞ്ഞിക്കണ്ണൻ എൻഡോവ്മെന്റ് വിതരണം ചെയ്തു

കൽപ്പറ്റ കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി അംഗങ്ങളുടെ മക്കളിൽ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർക്ക് നൽകിവരുന്ന കുഞ്ഞിക്കണ്ണൻ എൻഡോമെന്റ് വിതരണം ചെയ്തു. കോഓപ്പറേറ്റീവ് വെൽഫയർ ഫണ്ട്‌ ബോർഡ്‌ വൈസ് ചെയർമാൻ ശ്രീ. സി കെ ശശീന്ദ്രൻ വിതരണം ഉത്ഘാടനം ചെയ്തു. ഹൃദയ പലിശരഹിത വായ്പ പദ്ധതിയുടെ ഉത്ഘാടനം വൈത്തിരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ശ്രീ. സുഗതൻ നിർവഹിച്ചു. പ്രസിഡന്റ്‌ എം ഡി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ […]

Continue Reading

‘സുസ്ഥിര എടവക’ മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു

എടവക: എടവക ഗ്രാമപഞ്ചായത്ത് സുസ്ഥിര വികസനം ലക്ഷ്യമാക്കി ഇരുപത് വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ജനപങ്കാളിത്തത്തോടെ,ജില്ലാ ടൗൺ പ്ലാനറുടെ സഹകരണത്തിൽ ജി ഐ എസ് അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് ജില്ലയിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. ഇതിൻറെ ഭാഗമായുള്ള വികസന സെമിനാർ പഞ്ചായത്ത് സ്വരാജ് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച് ബി പ്രദീപിൻറെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. […]

Continue Reading