താള് പുസ്തക സംവാദം നടത്തി

പഴശ്ശി ഗ്രന്ഥാലയം ചർച്ചാ വേദിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി. തമിഴ് സാഹിത്യകാരനായ ജയമോഹന്റെ മാടൻ മോക്ഷം എന്ന നോവലായിരുന്നു ചർച്ചയ്ക്ക് വിധേയമാക്കിയത്. വരേണ്യവർഗ്ഗ ആരാധനാലയങ്ങളിലേക്ക് പറിച്ച് നട്ട് ചങ്ങലകളാൽ ബന്ധിക്കപ്പെട്ട മാടത്തെ വത്തിന്റെ കഥയായിരുന്നു പ്രസ്തുത നോവൽ. ഗ്രന്ഥാലയം പ്രവർത്തക നീതു വിൻസെന്റ് പുസ്തകം അവതരിപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് വിനോദ് കുമാർ എസ് ജെ അദ്ധ്യക്ഷനായിരുന്നു. പ്രസ്തുതപരിപാടിയ്ക്ക് ചർച്ച വേദി കൺവീനർ കെ.ആർ പ്രദീഷ് ആമുഖം പറഞ്ഞു. എം.ഗംഗാധരൻ, സെബാസ്റ്റ്യൻ മാനന്തവാടി, രാമനാരായണൻ , അഭിനന്ദ് […]

Continue Reading

നൗഷാദ് ‘തിരോധാന’ കേസ്: ഭാര്യ ഇന്ന് ജയില്‍ മോചിതയാകും

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ കൊന്നെന്ന് മൊഴി നല്‍കിയ അഫ്‌സാന ഇന്ന് ജയില്‍ മോചിതയാകും. കലഞ്ഞൂര്‍ സ്വദേശിയായ നൗഷാദിനെ കൊന്നെന്ന അഫ്സാനയുടെ മൊഴി കളവ് എന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. അഫ്‌സാന കഴിയുന്ന തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാ സബ് ജയിലില്‍ ഇന്ന് ജാമ്യ ഉത്തരവ് ഹാജരാക്കും. ഇതോടെ അഫ്‌സാനയ്ക്ക് ജയില്‍മോചിതയാകാം. ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊന്ന കുഴിച്ചുമൂടി എന്നായിരുന്നു അഫ്‌സാന പൊലീസിന് നല്‍കിയ മൊഴി. മൃതദേഹത്തിനായി പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിച്ചിരുന്നു. […]

Continue Reading

യാര്‍ഡില്‍ താക്കോല്‍ സഹിതം കാര്‍, മോഷ്ടിച്ച് യുവാവ്; പെട്രോള്‍ പമ്പില്‍ എത്തിയതോടെ പൊക്കി പൊലീസ്

കൊച്ചി: യാര്‍ഡില്‍ നിന്ന് കാര്‍ മോഷ്ടിച്ച് കടന്ന കേസില്‍ യുവാവ് പിടിയില്‍. തൃശൂര്‍ ഇരിങ്ങലക്കുട മുരിയോട് സ്വദേശി ദിനേശ്വരന്‍ (29) ആണ് മരട് പൊലീസിന്റെ പിടിയിലായത്. മരട് കണ്ണാടികാടില്‍ പ്രവര്‍ത്തിക്കുന്ന വോക്‌സ് വാഗന്റെ യാര്‍ഡില്‍ നിന്നാണ് ദിനേശ്വരന്‍ കാര്‍ മോഷ്ടിച്ചത്. യാര്‍ഡില്‍ താക്കോലോടെ ഇട്ടിരുന്ന കാര്‍ മോഷ്ടിച്ച ദിനേശ്വരന്‍ കുണ്ടന്നൂരിലെ പമ്പില്‍ കയറി പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ കടന്നുകളയാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് മരട് പൊലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ നമ്പര്‍ […]

Continue Reading

ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണു; നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ നവദമ്പതികൾ വെള്ളത്തിൽ വീണ സംഭവത്തിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. നൗഫിയുടെ മൃതദേഹം ആണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ഭർത്താവ് സിദ്ദിഖിന്റെ മൃതദേഹവും കിട്ടി. ഇതോടെ പുഴയിൽ വീണ മൂന്നു പേരുടെയും മൃതദേഹം ലഭിച്ചു. മൂന്ന് പേരുടെ മൃതദേഹവും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിദ്ധിക്ക്, നൗഫി, അൻസിൽ എന്നിവരാണ് മരിച്ചത് ഇന്നലെ വൈകിട്ട് ആണ് അപകടം ഉണ്ടായത്. അൻസിലിന്റെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു. […]

Continue Reading

ലേഡീസ് ഹോസ്റ്റലില്‍ പെണ്‍കുട്ടിക്ക് പീഡനം: നടത്തിപ്പുകാരിയും യുവാക്കളും അറസ്റ്റില്‍

കൊച്ചി: ലേഡീസ് ഹോസ്റ്റലില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാക്കളും ഹോസ്റ്റല്‍ നടത്തിപ്പുകാരിയും അറസ്റ്റില്‍. റാന്നി മുക്കാലുമണ്‍ കാരിക്കുളം പട്ടായില്‍ വീട്ടില്‍ സാലിയുടെ മകന്‍ ആദര്‍ശ് (19), ആലപ്പുഴ വള്ളിക്കുന്നം കലവറശ്ശേരി വീട്ടില്‍ താജുദ്ദീന്റെ മകള്‍ സുല്‍ത്താന (33), പത്തനംതിട്ട വടശ്ശേരിക്കര മേപ്പുറത്ത് വീട്ടില്‍ സാലിയുടെ മകന്‍ സ്റ്റെഫിന്‍ (19) എന്നിവരെയാണ് പത്തനംതിട്ടയില്‍ നിന്നും കടവന്ത്ര പൊലീസ് പിടികൂടിയത്. ഇവര്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്ന വിവരവും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. […]

Continue Reading

പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

വെള്ളമുണ്ട:മണിപ്പൂർ വനിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വെള്ളമുണ്ട പഞ്ചായത്ത് വനിത ലീഗ് കമ്മിറ്റി വെള്ളമുണ്ടയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു . സംഘമം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഹാരിസ് പടിഞ്ഞാറത്തറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആതിക്ക ബായി അദ്ധ്യക്ഷത വഹിച്ചു. സമീറ. എം. സ്വാഗതം പറഞ്ഞു. വനിത ലീഗ് ജില്ലാ സെക്രട്ടറി കെ. കെ. സി. മൈമൂന, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മോയി വാരാമ്പറ്റ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, വനിതാ ലീഗ് […]

Continue Reading

കേരള കോ-ഓപ്പറേറ്റീവ് എംപ്ലായീസ് ഫ്രണ്ട് ധര്ണ്ണ നടത്തി

കല്പറ്റ:വിവിധ ആവശ്യങ്ങള് ഉന്നയിച്ചുകൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലായീസ് ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വൈത്തിരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളാ ബാങ്കിന്റെ മെയിൻ ബ്രാഞ്ചിനു മുമ്പില് ധര്ണ്ണാമരം നടത്തി. പ്രൈമറി സംഘം ജീവനക്കാര്ക്ക് ജില്ലാബാങ്കുകളില് നല്കിയിരുന്ന 50% തൊഴില് സംവരണം പുനഃസ്ഥാപിക്കുക, തൊഴില് സംവരണ പരിധിയില് എല്ലാ പ്രാഥമിക സംഘങ്ങളെയും ഉള്പ്പെടുത്തുക, സംവരണത്തിന് നിശ്ചയിച്ച അപ്രായോഗ്യവും വിചിത്രവുമായ യോഗ്യത മാനദണ്ഡങ്ങള് ഒഴിവാക്കുക, പ്രൈമറി ബാങ്ക് ജീവനക്കാരുടെ പ്രൊവിഡ് ഫണ്ട് നിക്ഷേപത്തിനും സംഘങ്ങളുടെ റിസര്വ്വ് ഫണ്ടിനും […]

Continue Reading

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗ്ലൗസും, ബൂട്ടും അനുവദിക്കണം

പടിഞ്ഞാറത്തറ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് അടിയന്തിരമായി ഗ്ലൗസും, ബൂട്ടും അനുവദിച്ചുനൽകണമെന്ന് NREG വർക്കേഴ്സ് യൂണിയൻ പടിഞ്ഞാറത്തറ പഞ്ചായത്ത് സമ്മേളനംആവശ്യപ്പെട്ടു.മഴക്കാല പൂർവ രോഗങ്ങൾ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സുരക്ഷയ്ക്ക് വേണ്ടി ഗ്ലൗസും ബൂട്ടും മഴക്കൊട്ട് ഉൾപ്പെടെയുള്ള അവശ്യ സമഗ്രഹികൾ അടിയന്തിരമായി വിതരണം ചെയ്യണമെന്ന് NREG വർക്കേഴ്സ് യൂണിയൻ പടിഞ്ഞാറത്തറ പഞ്ചായത്ത്‌ സമ്മേളനം ആവശ്യപ്പെട്ടു. പടിഞ്ഞാറത്തറ സാംസ്‌കാരിക നിലയത്തിൽ വച്ചു നടന്ന സമ്മേളനത്തിൽ ഷീന രാജേഷിനെ പ്രസിഡണ്ട്‌ ആയും എസ് പ്രഭാകരനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

Continue Reading

സമഗ്ര ദേവസ്വം ബിൽ നിയമമാക്കണം

മാനന്തവാടി: മലബാർ ദേവാസ്വ നിയമ പരിഷ്ക്കരണ ബിൽ വരുന്ന നിയമസഭ സമ്മേളനത്തിൽ പാസാക്കണമെന്നും, തടഞ്ഞുവെച്ച ശമ്പള പരിഷ്ക്കരണം പുനർസ്ഥാപിക്കണമെന്നും മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ citu വയനാട് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പി. ട്ടി. രവീന്ദ്രൻ നഗറിൽ (മാനന്തവാടി മിൽക്ക് സോസൈറ്റി ഹാൾ)citu ജില്ലാ സെക്രട്ടറി വി വി ബേബി ഉത്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് പി വി സഹദേവൻ അദ്ധ്യക്ഷൻ ആയി, എ മുരളീധരൻ രക്തസാക്ഷി പ്രമേയവും, ഗോപിനാഥൻ തൃശ്ശിലേരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ജനറൽ […]

Continue Reading

എയര്‍ഗണ്‍ വെടിവെപ്പ്; പരിക്കേറ്റവരെ മന്ത്രി സന്ദര്‍ശിച്ചു

കമ്പളക്കാട് മലങ്കര കോളനിയില്‍ യുവാവ് 3 കോളനിവാസികളെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച സംഭവത്തില്‍ പരിക്കുപറ്റിയവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പരിക്കേറ്റ് മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരെ മന്ത്രി കെ. രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു. പരിക്കു പറ്റിയവര്‍ക്ക് എല്ലാവിധ ചികിത്സയും ഉറപ്പാക്കാന്‍ മന്ത്രി ഡി.എം.ഒക്ക് നിര്‍ദ്ദേശം നല്‍കി. പരിക്കേറ്റവരുടെ ചികിത്സയുമായും മറ്റും ബന്ധപ്പെട്ട ചിലവുകള്‍ വഹിക്കാന്‍ ട്രൈബല്‍ വകുപ്പ് അധികൃതര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. അയല്‍വാസികളായ […]

Continue Reading