പഴശ്ശി ഗ്രന്ഥാലയം ചർച്ചാ വേദിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി. തമിഴ് സാഹിത്യകാരനായ ജയമോഹന്റെ മാടൻ മോക്ഷം എന്ന നോവലായിരുന്നു ചർച്ചയ്ക്ക് വിധേയമാക്കിയത്.
വരേണ്യവർഗ്ഗ ആരാധനാലയങ്ങളിലേക്ക് പറിച്ച് നട്ട് ചങ്ങലകളാൽ ബന്ധിക്കപ്പെട്ട മാടത്തെ വത്തിന്റെ കഥയായിരുന്നു പ്രസ്തുത നോവൽ. ഗ്രന്ഥാലയം പ്രവർത്തക നീതു വിൻസെന്റ് പുസ്തകം അവതരിപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് വിനോദ് കുമാർ എസ് ജെ അദ്ധ്യക്ഷനായിരുന്നു.
പ്രസ്തുതപരിപാടിയ്ക്ക് ചർച്ച വേദി കൺവീനർ കെ.ആർ പ്രദീഷ് ആമുഖം പറഞ്ഞു. എം.ഗംഗാധരൻ, സെബാസ്റ്റ്യൻ മാനന്തവാടി, രാമനാരായണൻ , അഭിനന്ദ് എസ് ദേവ് , ജിലിൻ ജോയി, ജിപ്സ ജഗദീഷ് , അജയൻ പി എ , വിനയരാജൻ കെ , ഡോക്ടർ പി കെ കാർത്തികേയൻ,തോമസ് സേവ്യർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.