സമഗ്ര ദേവസ്വം ബിൽ നിയമമാക്കണം

Wayanad

മാനന്തവാടി: മലബാർ ദേവാസ്വ നിയമ പരിഷ്ക്കരണ ബിൽ വരുന്ന നിയമസഭ സമ്മേളനത്തിൽ പാസാക്കണമെന്നും, തടഞ്ഞുവെച്ച ശമ്പള പരിഷ്ക്കരണം പുനർസ്ഥാപിക്കണമെന്നും മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ citu വയനാട് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പി. ട്ടി. രവീന്ദ്രൻ നഗറിൽ (മാനന്തവാടി മിൽക്ക് സോസൈറ്റി ഹാൾ)citu ജില്ലാ സെക്രട്ടറി വി വി ബേബി ഉത്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് പി വി സഹദേവൻ അദ്ധ്യക്ഷൻ ആയി, എ മുരളീധരൻ രക്തസാക്ഷി പ്രമേയവും, ഗോപിനാഥൻ തൃശ്ശിലേരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി. സന്തോഷ്‌ കുമാർ പ്രവർത്തന റിപ്പോർട്ടും,വരവ് ചിലവ് കണക്കും, സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു, സംസ്ഥാന കമ്മിറ്റി അംഗം സതീഷ് കുമാർ പുറക്കാടി, ബാബു ഷിജിൽ കുമാർ citu ഏരിയ പ്രസിഡന്റ് അഭിവാദ്യം ചെയ്തു സംസാരിച്ചു, മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ.രാമചന്ദ്രൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു, സമ്മേളനത്തൊടാനുംബന്ധിച്ച് വാദ്യശ്രീ പുരസ്‌ക്കാര ജെതാക്കളായ രാധാകൃഷ്ണ മാരർ, അരവിന്ദാക്ഷ മാരർ പൂതടി എന്നിവരെയും, ദേവസ്വം ജീവനക്കാരായി വിരമിച്ച പദ്മനാഭൻ നമ്പീശൻ, ജാനകി, എന്നിവരെയും എക്സിക്യൂട്ടീവ് ഓഫീസറായി വിരമിച്ച കെ സി സാദാനന്ദനേയും സമ്മേളനത്തിൽ ആദരിച്ചു, കെ ജിതേഷ് നന്ദിയും പറഞ്ഞു. സമ്മേളനം 17 അംഗ ജില്ലാകമ്മിറ്റിയെ തിരഞ്ഞെടുത്തു ഭാരവാഹികൾ പി വി സഹദേവൻ പ്രസിഡന്റ്, ഗോപിനാഥൻ, സജിന വള്ളിയൂർകാവ് വൈസ് പ്രസിഡന്റുമാർ. ടി സന്തോഷ്‌ കുമാർ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ, പ്രിയ സോമൻ ജോയിൻസെക്രട്ടറിമാർ. വിജീഷ്. സി പുൽപള്ളി ട്രഷറർ.

Leave a Reply

Your email address will not be published. Required fields are marked *