മാനന്തവാടി : കുടുംബശ്രീ ജില്ലാമിഷന്റെയും സാധിക എം.ഇ.സി ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ മാനന്തവാടി ഡേ മാർട്ടിൽ നടക്കുന്ന ചക്ക മഹോത്സവം ഇന്ന് അവസാനിക്കും. ചക്കയുടെ ഉൽപ്പന്ന പ്രദർശന വിപണന മേളയിൽ ചക്കയുടെ അൻപതോളം വിഭവങ്ങളാണ് ഭക്ഷണ പ്രേമികൾക്കായി ഒരുക്കിയിട്ടുള്ളത്.
