മാനന്തവാടി: ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ ഏരിയ പദ്ധതിയുടെ ഭാഗമായി ഇന്ന് (ജൂലൈ 29 ശനിയാഴ്ച) മാനന്തവാടി മേരിമാത കോളേജില്‍ ഗോത്രവിഭാഗക്കാര്‍ക്കായി നടത്തുന്ന ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും മന്ത്രി കെ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് ആണ് പരിപാടി. ഒ.ആര് കേളു എംഎല്‍എ അധ്യക്ഷതവഹിക്കും.
ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ ഏരിയ പദ്ധതിയുടെ ഭാഗമായി നിയമിക്കുന്ന നേഴ്സുമാര്‍, എന്‍ജിനിയര്‍മാര്‍, മറ്റുജീവനക്കാര്‍ എന്നിവര്‍ക്കുള്ള നിയമന ഉത്തരവും ചടങ്ങില്‍ കൈമാറും.