തൃശൂര്‍: സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പടവരാട് തെപ്പാട്ടില്‍ വീട്ടില്‍ അബി (43), പടവരാട് തോട്ടു മാടയില്‍ വീട്ടില്‍ ജാക്കി എന്ന് വിളിക്കുന്ന ടോണി എന്നിവരെയാണ് ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊതുജന സംരക്ഷണ സമിതി എന്ന പേരില്‍ വ്യാജസംഘടനയുണ്ടാക്കി ഇതിന്റെ മറവില്‍ അബി നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ അടക്കം ഇയാള്‍ക്ക് എതിരെ നിരവധി കേസുകളുണ്ട്.
സിനിമയില്‍ അവസരം വാഗ്ദനം നല്കി പെണ്‍കുട്ടിയുമായി അടുത്ത അബി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ടോണിയ്ക്കും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ അവസരം ഒരുക്കുകയായിരുന്നു. പൊലീസ് അന്വേഷിക്കുന്നുണ്ട് എന്നറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിടയിലാണ് ഒല്ലൂര്‍ പൊലീസ് ഇരുവരെയുംവരെയും പിടിക്കൂടിയത്.