തോണിച്ചാൽ : കേരള സാംസ്ക്കാരിക വകുപ്പ് ബ്ലോക്ക് പഞ്ചായത്തുകൾ മുഖേന നടപ്പിലാക്കുന്ന വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ള നാടൻപാട്ട് പരിശീലനത്തിൻ്റെ മാനന്തവാടി ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നിർവഹിച്ചു.
തോണിച്ചാൽ യുവജന വായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിരാ പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.പദ്ധതി ജില്ലാ കോർഡിനേറ്റർ ആതിര ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തി.
പ്രായഭേദമന്യെ വിവിധ കലാമേഖലകളിൽ അഭിരുചിയുള്ളവർക്ക് പരിശീലനം നൽകി കഴിവുള്ള കലാകാരൻമാരെ വാർത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.നാടൻപാട്ട്,ചെണ്ട,ഗദ്ധിക,
ചിത്രകല എന്നിവയിലാണ് പരിശീലനം നൽകുന്നത്.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തൊണ്ടാർനാട്,എടവക,വെള്ളമുണ്ട, തവിഞ്ഞാൽ,തിരുനെല്ലി എന്നീ പഞ്ചായത്തുകളിലെ വിവിധ സെൻ്ററുകളിലായിട്ടാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
വാർഡ് മെമ്പർമാരായ എം.പി വത്സൻ, ലിസി ജോൺ,വായനശാല ഭാരവാഹികളായ കെ.ബി അനിൽകുമാർ, വി.കെ ബാബുരാജ്, വീണാറാണി, വജ്ര ജൂബിലി പരിശീലകരായ യദുകൃഷ്ണൻ,കെ.ബി ബൈജു തുടങ്ങിയവർ സംസാരിച്ചു.
