മാനന്തവാടി: മാനന്തവാടി താഴയങ്ങാടി റോഡില്‍ ചൂട്ടക്കടവ് റോഡിലേക്ക് തിരിയുന്ന കവലയോട് ചേര്‍ന്നുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. വർഷങ്ങൾ പഴക്കമുള്ള ആൾതാമസമില്ലാത്ത ജീര്‍ണിച്ച അവസ്ഥയിലുള്ള കെട്ടിടത്തിന്റെ അരികും പിന്‍ ഭാഗവുമാണ് ഭാഗികമായി ഇടിഞ്ഞു വീണത്. ഇടിഞ്ഞു വീണ ഭാഗത്ത് ഒരു ടയര്‍ കട പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആര്‍ക്കും പരിക്കൊന്നുമില്ല. ജീര്‍ണാവസ്ഥയിലുള്ള കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
