മാനന്തവാടി: മിനിമം വേതനം നടപ്പാക്കുക, ബോണ്ട് ബ്രേക്ക് നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് ഹോസ്പ്പിറ്റൽ ഡെവലപ്പ്മെമെന്റ് സൊസൈറ്റി എംപ്ലോയീസ് യുണിയൻ സി.ഐ.ടി.യു നടത്തുന്ന സെക്രട്ടറിയേറ്റ് സമരത്തിന്റെ ഭാഗമായി വയനാട് മെഡിക്കൽ കോളേജ് ബ്രാഞ്ച് സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. കൺവെൻഷൻ സി.ഐ.ടി.യു. മാനന്തവാടി ഏരിയെ സെക്രട്ടറി ടി.കെ. പുഷ്പൻ ഉദ്ഘാടനം ചെയ്തു. പി.വി.ഷിബു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. റിഷാദ്, എം.കെ. സജു, , സി.സി. രാഖിത, പി.പി.രാജേഷ് ആർ രശ്മി. പി.കെ. പ്യാരിലാൽ തുടങ്ങിയവർ സംസാരിച്ചു.
