ജൂലൈ അവസാനദിനത്തിൽ കുത്തനെ വീണ് സ്വർണവില; മാറ്റമില്ലാതെ വെള്ളിയുടെ വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത് . കഴിഞ്ഞ ദിവസം സ്വർണവില 200 രൂപയോളം ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ 10 രൂപ കുറഞ്ഞു. വിപണി വില 5525 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 5 രൂപ കുറഞ്ഞു. വിപണി 4568 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ […]

Continue Reading

ഇന്ന് രണ്ട് ജില്ലകളില്‍ മഴ സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു അതേസമയം, സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. 3500 യന്ത്രവല്‍കൃത ബോട്ടുകള്‍ മീന്‍ പിടിക്കാന്‍ കടലിലിറക്കും. മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയുണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക്. എങ്കിലും പ്രതീക്ഷയോടെ കടലില്‍ പോകാനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെമ്പാടും മത്സ്യത്തൊഴിലാളികള്‍. നീണ്ട 52 […]

Continue Reading

ബിജെപി പ്രാദേശിക നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം തുടങ്ങി

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. അഭിലാഷ് (43) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോന്നി റിപ്പബ്ലിക്കൽ സ്കൂളിന് സമീപത്തെ കൃഷ്ണ ഹോട്ടൽ ഉടമയാണ് മരിച്ച അഭിലാഷ്. ബിജെപി പ്രാദേശിക നേതാവാണ്. വഴിയരികിൽ മരിച്ച നിലയിൽ അഭിലാഷിനെ കാണുകയായിരുന്നു. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം തുടങ്ങിയിട്ടുള്ളത്. നിലവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്. കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തരുടെ നേതൃത്വത്തിലുള്ള പൊലീസ് […]

Continue Reading

അറിയാതെ പകര്‍ത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ മാസങ്ങള്‍ക്ക് ശേഷം പ്രചരിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു

ബംഗളുരു: സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ ദേവനാഗിരിയിലുള്ള സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഇവര്‍ ഒന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കോളേജ് കെട്ടിടത്തിന്റെ ടെറസിന് മുകളില്‍ വെച്ചുള്ള സ്വകാര്യ നിമിഷങ്ങളാണ് ഇവര്‍ അറിയാതെ മറ്റാരോ പകര്‍ത്തിയത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ ഏതാനും ദിവസം മുമ്പ് ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു. വിവിധ സോഷ്യല്‍ മീഡിയ […]

Continue Reading

ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പദ്ധതിയുടെ ഭാഗമായി ലാപ്ടോപ്പുകൾ വിതരണം ചെയ്തു

കൽപറ്റ : ജോയിൻ്റ് വോളൻ്ററി ആക്ഷൻ ഫോർ ലീഗൽ ആൾട്ടർനേറ്റീവ്സ്-ജ്വാലയും നാഷണൽ എൻ.ജി.ഒ കോൺഫഡറേഷനും സംയുക്തമായി നടപ്പിലാക്കുന്ന ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പദ്ധതിയുടെ ഭാഗമായി +2 മുതൽ പ്രൊഫഷണൽ കോഴ്സുവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 50% സബ്സിഡിയോടെയുള്ള ആദ്യഘട്ട ലാപ്ടോപ് വിതരണം നടത്തി.പദ്ധതിയുടെ ഉത്ഘാടനം കൽപറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ.ടി.സിദ്ധിഖ് നിർവ്വഹിച്ചു.നഗരസഭാ മുൻ ചെയർമാൻ അഡ്വ.പി. ചാത്തുക്കുട്ടി അധ്യക്ഷനായിരുന്നു.നഗരസഭാ കൗൺസിലർ ടി മണി, ജ്വാല എക്സിക്യുട്ടീവ് ഡയറക്ടർ സി.കെ.ദിനേശൻ, പ്രസിഡൻ്റ് പി.സി.ജോസ്, സതീഷ് കുമാർ പി.വി എന്നിവർ സംസാരിച്ചു.

Continue Reading

യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി

കൽപ്പറ്റ :ആലുവയിലെ പിഞ്ചു ബാലിക ചാന്ദിനിയുടെ കൊലപാതകം ആഭ്യന്തരവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ മാർച്ചും പ്രതിഷേധയോഗവും നടത്തി. മാപ്പു പറഞ്ഞും അപലപിച്ചും കൈ കഴുകാവുന്ന നിസ്സാര സംഭവമല്ല ആലുവയിലെ അഞ്ചു വയസ്സുകാരി ചാന്ദിനി എന്ന പെൺകുഞ്ഞിന്റെ കൊലപാതകം. ഏഴു വർഷം കൊണ്ട് കേരളം ക്രിമിനലുകളുടെ സങ്കേതമായി മാറിയിരിക്കുകയാണ്.കള്ളനും കൊലപാതകികൾക്കും അഴിമതിക്കാർക്കും മാത്രം പ്രോത്സാഹനം കിട്ടുന്ന അതിക്രൂര ഭരണമാണ് കേരളത്തിൽ അരങ്ങേറുന്നത്. ഒരു പിഞ്ചു പെൺകുട്ടിയെ കാണാതായിട്ടും ഗൗരവകരമായ […]

Continue Reading

ഭരണകൂടം മൗനം വെടിയണം : വനിതാ ലീഗ്

കമ്പളക്കാട്: മണിപ്പൂരിലെ വനിതകൾക്ക് നേരെ നടത്തുന്ന ഭീകരമായ അക്രമങ്ങൾക്ക് എതിരെ കടുത്ത നടപടി വേണം എന്നാവശ്യപ്പെട്ടു കൊണ്ട് കണിയാമ്പറ്റ പഞ്ചായത്ത് വനിതാ ലീഗിന്റെ ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗണിൽ സായാഹ്ന ധർണ നടത്തി. രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭീകരമായ അക്രമങ്ങൾക്ക് വനിതകളും കുട്ടികളും വിധേയമാകുന്ന കാഴ്ചകളാണ് മണിപ്പൂരിൽ നടക്കുന്നത് എന്നും ഇതിന് അറുതി വരുത്താൻ ഭരണകൂടം തയ്യാറാകണമെന്നും സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന മുസ്ലിം യൂത്ത് ലീഗിന്റെ ട്രഷറർ പി ഇസ്മയിൽ ആവശ്യപ്പെട്ടു ധർണാ സമരത്തിൽ വയനാട് […]

Continue Reading

20 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ

സുൽത്താൻബത്തേരി: നെന്മേനി എടക്കൽ ഭാഗത്ത് വെച്ച് വിൽപ്പനക്കായി കൊണ്ടുപോയ 20 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. നായ്കെട്ടി ഇല്ലിച്ചോട് ഭാഗം വട്ടപ്പാട്ടിൽ വീട്ടിൽ വി.എസ് ഷൈജു (39 ) ആണ് അറസ്റ്റിലായത്. മദ്യം കടത്തിയ KL 40 D 1256 ബൈക്കും പിടിച്ചെടുത്തു. പ്രതിയെ ബത്തേരി റെയിഞ്ച് ഓഫീസിൽ ഹാജരാക്കി. വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ ഹരിദാസൻ എം.ബിയും പാർട്ടിയുമാണ് ഇയാളെ പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ രഘു .വി, […]

Continue Reading

പുരസ്‌കാര വിതരണം നടത്തി

പള്ളിക്കൽ: കമ്മോം ബി സ്മാർട്ട്‌ അബാക്കസ് സ്റ്റേറ്റ് ലെവൽ എക്സാം റാങ്ക് ജേതാക്കൾക്കുള്ള അവാർഡ്ദാനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.റാങ്ക് ജേതാകളായഐറിൻ മറിയ,അലക്സ്‌ ഗ്ളീസൻ എന്നിവർ ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ ഏറ്റുവാങ്ങി.എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജംഷീറ ശിഹാബ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഷാനവാസ്‌ എ.കെ അധ്യക്ഷത വഹിച്ചു ജമാലുദ്ധീൻ സഅദി,അബാക്കസ് ട്രൈയ്നർ കെ.ഉമ്മു ഇർഫാന,ഷീന പോൾ, ഷംന നവാസ്,ഷകീല റഷീദ്, റിഷാൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.ഏഴായിരം […]

Continue Reading

മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

ബത്തേരി: വനം വകുപ്പും സുൽത്താൻ ബത്തേരി IQRAA ഹോസ്പിറ്റലും ചേർന്ന് ചെതലത് റേഞ്ച് പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന ചേകാടി ഭാഗത്തെ നിവാസികൾക്കായി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.ചേകാടി വനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ചേകാടി ഗവണ്മെന്റ് സ്കൂളിൽ വെച്ച് നടത്തിയ പരിപാടിയിൽ വിവിധ ഗോത്രവർഗത്തിൽ പെടുന്ന നൂറ്റിയഞ്ചോളം പേർ പങ്കെടുത്തു.മൈ ഹോം ചാരിറ്റബിൾ സോസൈറ്റി മുഖേന മച്ചിമൂല , പന്നിക്കൽ ,വിലങ്ങാടി, ഐരാടി, വീരാടി കോളനികളിലെ കഷ്ട്ടതയനുഭവിക്കുന്ന 110 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകളും നൽകി.സ്‌കൂളുകളിലെ […]

Continue Reading