മാനന്തവാടി: മണിപ്പൂരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ചുകൊണ്ടും കലാപത്തിന്റെ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാനന്തവാടി രൂപത കത്തീഡ്രൽ ഇടവക പ്രാർത്ഥനാ കൂട്ടായ്മയും പ്രതിഷേധ സമ്മേളനവും സംഘടിപ്പിച്ചു. മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ മെമ്പർ ജോസ് പുന്നക്കുഴി പ്രമേയം അവതരിപ്പിച്ചു. വിശ്വാസികൾ മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ കരുണയുടെ ജപമാല ചൊല്ലി പ്രാർത്ഥിച്ചു. ഇടവക വികാരി ഫാ.ജോസഫ് വാഴക്കാട്ട് പ്രാർത്ഥനയ്ക്കും പ്രതിഷേധത്തിനും നേതൃത്വം നൽകി.
