ചെറുകരഃകുടുംബശ്രീയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് ചെറുകര വാർഡ് തല കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ചേർന്ന് ചുവട്-2023 എന്ന പേരിൽ കലാസാംസ്കാരിക പരിപാടികളോടെ വാർഷികം ആഘോഷിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
വത്സല രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം
നിസാർ കൊടക്കാട്ട്,സി.ഡി.എസ് ചെയർപേഴ്സൺ സജ്ന ഷാജി,മംഗലശ്ശേരി മാധവൻ മാസ്റ്റർ,സി.ജി പ്രത്യുഷ്,മേഴ്സി മാത്യു,പത്മനാഭൻ മാസ്റ്റർ,പ്രേം പ്രകാശ് വി.പി,
സീനത്ത്.കെ തുടങ്ങിയവർ സംസാരിച്ചു.