കായിക ലഹരി ജീവിത ലഹരി: വിമുക്തി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

Wayanad

മാനന്തവാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡ് വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ ഭാഗമായി വള്ളിയൂര്‍ക്കാവ് സോക്കര്‍ സ്റ്റാര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബുമായി സഹകരിച്ച് വയനാട് ജില്ലയിലെ 14 ട്രൈബല്‍ ഫുട്ബോള്‍ ക്ലബുകളെ ഉള്‍പ്പെടുത്തി വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ രണ്ടു ദിവസത്തെ ഇലവന്‍സ് ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗം കുറയ്ക്കുന്നതിനും ‘കായിക ലഹരി ജീവിത ലഹരി’ എന്ന സന്ദേശം യുവാക്കളില്‍ എത്തിക്കുന്നതിനുമാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.എസ് ഷാജി ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തതു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. ശശി കായിക താരങ്ങള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു14 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഉദയ ക്ലബ്ബ് പനമരം റിയല്‍ ക്ലബ്ബ് കമ്മനയെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ടൂര്‍ണ്ണമെന്റ് ജേതാക്കളായി. സമാപന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വിജയിക്കള്‍കുള്ള ട്രോഫികളും വിതരണം ചെയ്തു. വയനാട് വിമുക്തി മാനേജര്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി.ജെ. ടോമി ക്യാഷ് പ്രൈസ് വിതരണം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ.വി. വിജോള്‍, പി. കല്യാണി, ജനമൈത്രി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. സനില്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *