തവിഞ്ഞാലിൽ കൃഷി വകുപ്പിൻ്റെ കർഷക ചന്ത തുടങ്ങി
തലപ്പുഴ: തവിഞ്ഞാൽ കൃഷിഭവൻ്റെ നേതൃത്വത്തിൽ ഓണസമൃദ്ധി 2022 കർഷക ചന്ത തുടങ്ങി. തലപ്പുഴ ചുങ്കത്ത് കൃഷിഭവൻ്റെ സമീപത്ത് തുടങ്ങിയ കർഷകചന്ത തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലൈജി തോമസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റോസമ്മ ബേബി, തവിഞ്ഞാൽ കൃഷി ഓഫീസർ എ.എസ്.അജിത്ത്, എം.സി.ചന്ദ്രിക, ഒ.സി.ലീല, എം.അഭിജിത്ത്, അബൂബക്കർ സിദ്ധിഖ് എന്നിവർ സംസാരിച്ചു. ബുധനാഴ്ച വരെ ചന്ത പ്രവർത്തിക്കും.
Continue Reading