ടൂറിസം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പഴശ്ശി പാര്‍ക്കും പരിസരവും ശുചീകരിച്ചു. മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ ശുചീകരണം പ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്തു. വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് ബ്രാന്‍ അലി അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ ശോഭ രാജന്‍, ഡി.ടി.പി.സി മാനേജര്‍ ബിജു ജോസഫ്, പഴശ്ശി പാര്‍ക്ക് ഇന്‍ ചാര്‍ജ് കെ.വി രാജു, എ.കെ.ടി.എ ജില്ലാ പ്രസിഡണ്ട് രമിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ശുചീകരണ പ്രവര്‍ത്തനത്തിലൂടെ പഴശ്ശി പാര്‍ക്കിന് സമീപത്തെ രണ്ട് കിലോമീറ്റര്‍ റോഡിന്റെ ഇരുവശവും പുഴയോരവും വൃത്തിയാക്കി. വയനാട് എന്‍ജിനീയറിംഗ് കോളേജിലെ ടൂറിസം ക്ലബ് അംഗങ്ങള്‍, ഡബ്ള്യു.ടി.ഒ പ്രതിനിധികള്‍, പഴശ്ശി പാര്‍ക്ക്. കുറുവ ദ്വീപ് ജീവനക്കാര്‍, കുടുംബശ്രീ ജീവനക്കാര്‍ എന്നിവര്‍ പങ്കാളികളായി.
