പനമരം : വയനാടിനോടുള്ള നിരന്തരമായഅവഗണന അവസാനിപ്പിക്കണമെന്നു വയനാട് ജില്ല മെഡിക്കൽ കോളെജ് ആക്ഷൻ കമ്മറ്റി ചെയർമാൻ ഇ ഡി ഫിലിപ്പ് കുട്ടി. വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ പുനസ്ഥാപിക്കണമെന്നു ആവശ്യപെട്ടു നടത്തുന്ന വാഹന പ്രചരണ ജാഥ പനമരത്ത് ഉത്ഘാടനത്തിനു ശേഷം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.യോഗത്തിൽ ആക്ഷൻ കമ്മിറ്റി കൺവീനർ ടി ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.രാത്രിയാത്ര റെയിൽവെ ചുരംബദൽ പാത ബഫർസോൺ മെഡിക്കൽ കോളേജ് തുടങ്ങിയ വിഷയത്തിൽ വയനാട് വഞ്ചിക്കപെട്ടിരിക്കയായി അദ്ദേഹം കുറ്റപെടുത്തി.
വയനാട്ടിലെ ജനങ്ങളോട് കാലകാല തുടരുന്ന അവഗണന അവസാനിപിക്കണമെന്നും ആവശ്യപ്പെട്ടു.
ലീഗൽ സെൽ ചെയർമാൻ ടി യു ബാബു വാഹന പ്രചരണ ജാഥ ഉത്ഘാടനം ചെയ്തു.
ഗഫൂർ വെണ്ണിയോട്, വി പി ഷുക്കൂർ ഹാജി, വിജയൻ മടക്കിമല, കടവന ബാബു , എം ഇഖ്ബാൽ , ബഷീർ മുളപറമ്പത്ത്, എന്നിവർ സംസാരിചു. ഡി അബ്ദുള്ള സ്വാഗതവും വി അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.മടക്കിമലയിൽ പത്മപ്രഭ ട്രസ്റ്റ് സംഭാവന നൽകിയ അമ്പതേക്കറിൽ മെഡിക്കൽ കോളേജ് പുനസ്ഥാപിക്കണമെന്നു യോഗത്തിൽ പ്രസംഗിച്ചവർ അവശ്യപെട്ടു. ആറങ്ങാടൻ നാസർ, ജോയ് ജാസ്മിൻ എന്നിവർ നേതൃത്വം നൽകി