തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില പരിഷ്കരിച്ചു. രാവിലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഉച്ചയോടുകൂടി ഉയർത്തിയത്. ഒരു പവൻ സ്വർണത്തിന് ഉച്ചയ്ക്ക് 160 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില (Today’s Gold Rate) 36960 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഉയർന്നു. 20 രൂപയാണ് ഇന്ന് ഉയർന്നത്. ശനിയാഴ്ച 50 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4620 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 15 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3810 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 62 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിപണി നിരക്ക് 90 രൂപയാണ്.