പുൽപ്പള്ളി : പുൽപ്പള്ളിയിലെ ഏറ്റവും നല്ല കർഷകനെ ഇസാഫ് ബാങ്ക് നേതൃത്വത്തിൽ ആദരിച്ചു. പുൽപ്പള്ളി മരക്കടവ് സ്വദേശി പ്രിൻസ് ജോർജ് തൊമ്മിപറമ്പിലിനെയാണ് ബാങ്ക് പ്രതിനിധികൾ നേരിട്ട് ചെന്ന് പൊന്നാട അണിയിച്ച് ആദരിച്ചത്. കൃഷിയിൽ എന്നും പുതു പരീക്ഷണങ്ങൾ നടത്തി, ഏക്കറ് കണക്കിന് കൃഷി ഭൂമിയിൽ നിന്ന് നൂറു മേനി കൊയ്തെടുക്കുന്നതിനാണീ പുരസ്‌കാരം കൃഷി ദിനത്തിൽ നൽകിയത്. പുൽപ്പള്ളി ഇസാഫ് ബാങ്ക് മാനേജർ ദീപ്തി ബിനോജ് പ്രിൻസ് ജോർജ്ന് ഉപഹാരം നൽകി.ബാങ്ക് ജീവനക്കാരായ ജോയൽ, വിഷ്ണു എന്നിവരും പങ്കെടുത്തു.
