കോറോം: വെസ്റ്റേൺ ഗാർഡ്സ് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ എക്സലൻസിൽ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു. മുതിർന്ന സ്റ്റാഫ് അംഗം പാർവതി പതാക ഉയർത്തി പ്രിൻസിപ്പൽ ഷഹദ് സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. രാജ്യത്തിൻ്റെ സ്വാതന്ത്ര്യ ചരിത്രം മഹത്തരമാണെന്നും മതേതരത്വവും ജനാധിപത്യവുമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും അതിൻ്റെ സംരക്ഷകരായി നമ്മൾ മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു പരിപാടിയിൽ അധ്യാപകരായ യഹ്യ, അനസ്, ഉവൈസ് റഹ് മാൻ, പ്രവീൺ, രാഹുൽ, അമല, അക്ഷയ തുടങ്ങിയവർ സംസാരിച്ചു
