ചാവക്കാട്: നഗരത്തിലെ സൂപ്പർ മാർക്കറ്റ് കഫേയിൽനിന്ന് വാങ്ങിയ ചട്ടിപ്പത്തിരിയിൽ ചത്ത എട്ടുകാലി. ചട്ടിപ്പത്തിരി കഴിച്ച യുവാവിന് ചൊറിച്ചിലും ഛർദിയും ശ്വാസതടസ്സവും. ചാവക്കാട് നഗരസഭ സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, ഫുഡ് ഇൻസ്പെക്ടർ എന്നിവർക്ക് ഷഫീർ പരാതി നൽകിയതിനെ തുടർന്ന് സംഘം കഫേയിൽ പരിശോധന നടത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം. ഡോക്ടറുടെ നിർദേശത്തെ തുടർന്ന് കുത്തിവെപ്പെടുത്തു.
