കൽപ്പറ്റ: വയനാട് കൽപ്പറ്റയിലെ മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ഹൈഡ്രോപോണിക്സ് ഫാമിൽ വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം സൊസൈറ്റിയുടെ പ്രെമോട്ടറും ഗിന്നസ് റെക്കോർഡ് ജേതാവുമായ ഡോ.ബോബി ചെമ്മണ്ണൂർ കൽപ്പറ്റയിൽ നിർവഹിച്ചു. പരമ്പാരാഗത കർഷകന്റെ വേഷത്തിൽ ട്രാക്ടറിൽ പാള തൊപ്പി ധരിച്ചാണ് ബോബി ചെമ്മണ്ണൂർ ഉദ്ഘാടനത്തിനെത്തിയത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാമാണ് കൽപ്പറ്റയിലേത്.
സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള കേന്ദ്ര ഗ്രാമീൺ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള ഹൈഡ്രോപോണിക്സ് ഫാമിലാണ് വിളവെടുപ്പ്. കൽപ്പറ്റ കൊട്ടാരപ്പടിയിലാണ് മണ്ണില്ലാത്ത കൃഷിയായ ഹൈഡ്രോപോണിക്സ് രീതിയിൽ മലങ്കര ക്രെഡിറ്റ് സൊസൈറ്റി കൃഷി ആരംഭിച്ചത്. അമ്പതിനായിരത്തോളം ചതുരശ്ര മീറ്ററുള്ള ഫാമിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൃഷി നടത്തിയത്. കാപ്സിക്കം, ലെറ്റ്യൂസ്, സെലറി, തക്കാളി എന്നിവയ്ക്ക് മികച്ച വിളവാണ് ലഭിച്ചത്.
വർഷത്തിൽ നാലുതവണ വിളവെടുക്കാൻ സാധിക്കും. സഹകരണ മേഖലയിൽ ഇതാദ്യമായാണ് ഹൈഡ്രോപോണിക്സ് ഫാം പ്രോജക്ട് നടത്തുന്നതെന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്. ഗാർഹിക കൃഷി ഗവേഷണ കേന്ദ്രം കൂടി ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്.
മുൻ എം.എൽ.എ. സി.കെ. ശശീന്ദ്രൻ, മുനിസിപ്പൽ കൗൺസിലർ സി.കെ. ശിവരാമൻ, ബി.ജെ.പി. ജില്ലാ സെക്രട്ടറി പി.ശ്രീനിവാസൻ , ബോബി ഗ്രൂപ്പ് മാർക്കറ്റിംഗ് ജനറൽ മാനേജർ സി.പി. അനിൽ ,
മലങ്കര ക്രെഡിറ്റ് സൊസൈറ്റി സി.ജി.എം. പൗസൺ വർഗ്ഗീസ്, വൈസ് ചെയർ പേഴ്സൺ മറിയാമ്മ പിയൂസ്, , തുടങ്ങിയവർ പ്രസംഗിച്ചു.