മാനന്തവാടി- നോർത്ത് വയനാട് കോ-ഓപ്പറേറ്റവ് റബ്ബർ ആൻറ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സംഘത്തിന്റെ എറ്റവും പുതിയ സംരംഭമായ കർഷകമിത്ര ഫിഡ്സ് സപ്ലിമെന്റ്സ് ഡിപ്പോ പ്രവർത്തനം ആരംഭിച്ചു. ക്ഷീരകർഷകർക്ക് വേണ്ടിയുള്ള സഹായ കേന്ദ്രമായി കർഷക മിത്ര പ്രവർത്തിക്കും. സൊസൈറ്റി പ്രസിഡണ്ട് ടി.എ.റെജി ഉദ്ഘാടനം ചെയ്തു.വൈസ്പ്രസിഡണ്ട് കടവത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു.എ.പ്രഭാകരൻ മാസ്റ്റർ, സിതാബാലചന്ദ്രൻ, കെ.ശ്യാംരാജ് എന്നിവർ പ്രസംഗിച്ചു.