വെള്ളമുണ്ട:സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹർ ഘർ തിരംഗ ക്യാമ്പയിനോടനുബന്ധിച്ച് ആഗസ്റ്റ് 13 മുതൽ 15 വരെ പ്രധാന സ്ഥലങ്ങളിൽ ദേശീയ പതാക പ്രദർശിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പഴഞ്ചന അംഗൻവാടിയിലും പതാക പ്രദർശനവും മധുര വിതരണവും സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു.
അംഗൻവാടി ടീച്ചർ കെ.പി സാജിറ,എ.കെ ഇബ്രാഹിം,ആലാൻ സൂപ്പി,എ.ഉസ്മാൻ,എ.മോയി,ലൗസി എ.കെ,ഷമീർ എ,സീനത്ത് ജമാൽ തുടങ്ങിയവർ സംബന്ധിച്ചു.