ആസാദിക അമൃത് മഹോത്സവം:കൂറ്റൻ പതാക ഉയർത്തി ചരിത്രത്തിന്റെ ഭാഗമാവുകയാണ് കൊഴുവണ നിവാസികൾ

Wayanad

രാജ്യം 75-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ആഘോഷത്തിന്റെ ആരവം വാനോളം ഉയർതുകയാണ് വയനാട്ടിലെ കൊഴുവണ എന്ന കൊച്ചു ഗ്രാമം.

മൂന്നു മീറ്റർ നീളവും 2 മീറ്റർ വീതിയും ഉള്ള പതാകയാണ് കൊഴുവണയിൽ ഉയർത്തിയത്.മുതിർന്ന ഗോത്ര സ്ത്രീകളായ
കൊളുമ്പി (98), കൊയ്മ (85) എന്നിവർ ചേർന്നാണ് പതാക ഉയർത്തിയത്.

രാജേഷ് കാവുമോളയിൽ പതാക വന്ദനം നടത്തി.ഷാജി വെട്ടിക്കാൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

മുൻ സൈനികരായ ഷാജി വെട്ടിക്കാൽ, രാജേഷ് കാവുമോളയിൽ എന്നിവരെയും പതാക നിർമ്മിച്ച ജെയിംസ് രാജിനേയും ചടങ്ങിൽ പൊന്നാട നൽകി ആദരിച്ചു.

പതാക നിയമത്തിൽ വന്ന മാറ്റത്തിനുശേഷം സ്വകാര്യ ഇടത്തു ഉയർത്തുന്ന വലിയ ദേശീയ പതാക എന്ന ചരിത്രത്തിന്റെ അംഗീകാരം കൂടി കാത്തിരിക്കുകയാണ് കൊഴുവണ നിവാസികൾ.

Leave a Reply

Your email address will not be published. Required fields are marked *