മാനന്തവാടി: വയനാട്ടിലെ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി തലശ്ശേരി ദേശീയപാതയിൽ വാഴ നട്ട് പ്രതിഷേധിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസ്ഥാനത്തെ റോഡിൻ്റെ നിലവിലെ അവസ്ഥയെക്കുറിച്ച് പറഞ്ഞപ്പോൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിരുത്തരപമായി സംസാരിച്ചത് ഭരണപരാജയം മറച്ചുവെച്ചു കൊണ്ട് പ്രതിപക്ഷ നേതാവിൻ്റെ ചോദ്യത്തെ വിമർശിക്കുകയാണ് ഉണ്ടായത്.നിലവിലെ റോഡുകളുടെ അവസ്ഥയെക്കുറിച്ച് ഹൈക്കോടതി ഭരണത്തെ വിമർശിച്ചപ്പോഴാണ് മന്ത്രി പ്രസ്താവന തിരുത്താൻ തയ്യാറായതെന്ന് യോഗം ഉദ്ഘാടനം ചെയ്യ്തു കൊണ്ട് എ.ഐ.സി.സി.മെമ്പറും, മുൻ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി സംസാരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. എം.ജി.ബിജു, ഉഷാ വിജയൻ, റോസമ്മ ബേബി, ജോഴ്സി ഷാജു, മീനാക്ഷി രാമൻ, റീന ജോർജ്ജ്, ആശ ഐപ്പ്, ജോസ് പാറയ്ക്കൽ, ജോസ് കൈനിക്കുന്നേൽ, അസീസ് വാളാട് എന്നിവർ സംസാരിച്ചു.