ദിവസം 1300 ല്‍ അധികം രോഗികള്‍ ഒ.പിയില്‍ മാത്രം ചികിത്സക്ക് എത്തുന്ന കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ഏറ്റവും വലിയ പ്രയാസങ്ങളില്‍ ഒന്നായിരുന്നു ഒ.പി. കൗണ്ടറില്‍ ഉണ്ടായിരുന്ന അസാമാന്യ തിരക്ക്. ഒ.പി. ടിക്കറ്റ് വിതരണം കമ്പ്യൂട്ടറൈസ്ഡ് ചെയ്താല്‍ ആ തിരക്ക് ഗണ്യമായി ഒഴിവാക്കാന്‍ സാധിക്കും എന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒ.പി. ടിക്കറ്റ് കൗണ്ടറും ബില്ലിംഗ് സെക്ഷനും പൂര്‍ണമായി കമ്പ്യൂട്ടല്‍ വല്‍ക്കരിച്ചു.
നഗരസഭാ ചെയര്‍മാന്‍ കേയം തൊടി മുജീബ് ഉല്‍ഘടനം നിര്‍വ്വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. അജിത, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.പി. മുസ്തഫ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. ടി.ജെ. ഐസക്ക്, ജൈനാ ജോയി, സി.കെ ശിവാരമന്‍ , ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.ശ്രീകുമാര്‍ മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൗണ്‍സിലര്‍മാരായ ആയിഷ പള്ളിയാല്‍ , പുഷ്പ, പി.കുഞ്ഞുട്ടി, റൈഹാനത്ത് വടക്കേതില്‍, സാജിത മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.