കല്‍പ്പറ്റ: അധ്യാപക തസ്തിക നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഒന്നിന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് കെ പി എസ് ടി എ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .തസ്തിക നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് 1997 മുതല്‍ നിലവിലുണ്ടായിരുന്ന 1:40 എന്ന അനുപാതം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കെ പി എസ് ടി എ നടത്തിയ ഡി ഇ ഒ ഓഫീസ് ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി അനില്‍ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു .പുതിയ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് ആയിരത്തോളം അധ്യാപക തസ്തികകള്‍ നഷ്ടമാകും .ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി സംഘടന മുന്നോട്ട് പോകും .
സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ പി എസ് ഗിരീഷ് കുമാര്‍ ,എം എം ഉലഹന്നാന്‍ ,ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍, സെക്രട്ടറി ടി എന്‍ സജിന്‍ ,എം പ്രദീപ് കുമാര്‍ ,ആല്‍ഫ്രഡ് ഫ്രെഡി ,എം വി ബിനു ,കെ സി അഭിലാഷ് ,ഷിജുകുടിലില്‍ ,എം ഒ ചെറിയാന്‍ ,കെ കെ രാമചന്ദ്രന്‍ ,മുരളീ ദാസ്, ജിജോ കുര്യാക്കോസ് ,സി കെ സേതു എന്നിവര്‍ പ്രസംഗിച്ചു .