ബാണാസുര സാഗര്‍ ഡാമിന്റെ തുറന്ന മൂന്നു ഷട്ടറുകളില്‍ ഒന്ന് അടച്ചു. ഡാമിലെ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് നടപടി.
ആകെ നാല് ഷട്ടറുകളാണ് ഡാമിനുള്ളത്. കനത്ത മഴയെതുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡാമിന്റെ ആദ്യ ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്. പിന്നീട് ജലനിരപ്പ് കുറയാത്തതിനെതുടര്‍ന്ന് രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയിരുന്നു.