തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടത്തി. മുളംചിറ കോളനിയില്‍ ഊരുമൂപ്പന്‍ ഞേണന്‍ തദ്ദേശീയ ദിനാചരണം ഉദ്ഘാടനം ചെയ്തു. അംബേദ്ക്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതി പ്രകാരം മുളംചിറ കോളനിയില്‍ പൂര്‍ത്തീകരിച്ച സാംസ്‌കാരിക നിലയം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പഠന മുറി സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയും, അങ്കണവാടി കെട്ടിടം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാരും ഉദ്ഘാടനം ചെയ്തു.
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എടക്കല്‍ മോഹനന്‍ തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗോപിനാഥന്‍ ആലത്തൂര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം.എ അസൈനാര്‍, സി. മണി ചോയിമൂല, പുഷ്പ അനൂപ്, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എം.സി അനില്‍, ദിനേശ്, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ജി. പ്രമോദ്, നൂല്‍പ്പഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ടി. സുഹ്‌റ, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ സി.വി. പ്രജോദ്, എസ്.ടി. പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.