തലപ്പുഴ:യൂത്ത് കോൺഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ച് പാരമ്പര്യ വൈദ്യ ചികിത്സയിൽ പതിറ്റാണ്ടുകളായി സേവനമനുഷ്ടിക്കുന്ന മക്കിമല അച്ചപ്പൻ വൈദ്യരെ യൂത്ത് കോൺഗ്രസ് തലപ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.മുപ്പത് വർഷത്തോളമായി വൈദ്യ രംഗത്ത് സേവനമനുഷടിക്കുന്ന വൈദ്യർ ഉപജീവനമാർഗത്തിലു പരി സാമൂഹ്യ സേവനം എന്ന നിലയിലാണ് വൈദ്യശാല മുന്നോട്ട് കൊണ്ട് പോകുന്നതെന്ന് വൈദ്യർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസിസ് വാളാട് ആദരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ജിജോ വരയാൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വിജിൻ തലപ്പുഴ, പ്രദീപ് കമ്പമല, നിജിൻ പേര്യ, അനീഷ് പേര്യ എന്നിവർ സംസാരിച്ചു.
