വരായാൽ :ടാഗോർ ഗ്രന്ഥാലയം വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബാലവേദി യുടെ ആഭിമുഖ്യത്തിൽ വായനശാല ഹാളിൽ വച്ച് പ്രസംഗമത്സരം സംഘടിപ്പിച്ചു. പ്രസംഗമത്സരത്തിന്റെ ഉദ്ഘാടനം വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ
എസ്. ശരത്ചന്ദ് നിർവഹിച്ചു.
മത്സരത്തിൽ ഒന്നാം സ്ഥാനം അന്നറ്റ് മരിയ, രണ്ടാം സ്ഥാനം ദിയ മരിയ ,മൂന്നാം സ്ഥാനം ഡായോണ എന്നിവർ കരസ്ഥമാക്കി. പരിപാടിയിൽ സിറിൽ സെബാസ്റ്റ്യൻ (BFO വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ), വികാസ് ടി കെ (BFOവരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ) എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ സബിത സുനിൽ കുമാർ സ്വാഗതവും ബാലവേദി സെക്രട്ടറി ആൻലിയ നന്ദിയും പറഞ്ഞു.
പരിപാടിക്ക് സാവിയോ പി, സബിതാ സുനിൽ,സാജിർ, എന്നിവർ നേതൃത്വം വഹിച്ചു.
